വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. താരത്തിന്റെ നാല്‍പത്തിയൊന്‍പതാം പിറന്നാളിനോടനുബന്ധിച്ച് 12 മണിക്ക് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
നേരത്തെ ചിത്രത്തിലെ ആദ്യ ഗാനമായ ‘നാ റെഡി’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഗാനത്തിലെ ചില ഭാഗങ്ങൾ മാറ്റണം എന്ന് നിർദേശിച്ചിരിക്കുകയാണ് സെൻസർ ബോർഡ്. പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. വിജയ് പുകവലിക്കുന്ന, രംഗങ്ങൾ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും സെൻസർ ബോർഡ് പറയുന്നുണ്ട്. തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് മാറ്റങ്ങൾ വരുത്തേണ്ടത്.
അതേസമയം, ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രെമോ നേരത്തെ പുറത്തിറക്കിയിരുന്നുവെങ്കിലും ഗാനം ഇറക്കിയിരുന്നില്ല. ‘ഇന്ത പാടലൈ പാടിയവർ ഉങ്കൾ വിജയ്’ എന്ന തലക്കെട്ടോടെയാണ് ലോകേഷ് ട്വിറ്ററിൽ പ്രൊമോ പങ്കുവച്ചത്.സൂപ്പര്‍ സ്റ്റാര്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഇടവന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.പാട്ടിന് വലിയ സ്വീകാര്യത ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
കയ്യില്‍ രക്തം പുരണ്ട ചുറ്റികയുമായി ‘ഗര്‍ജിക്കുന്ന’ വിജയ് ആണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്, ഒരു ചെന്നായയെയും വിജയ്യ്ക്കൊപ്പം കാണാം. ലോകേഷ് കനകരാജ് ലിയോ ചിത്രത്തിന്റെ ഗാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ റെഡിയാ’ എന്ന് ചോദിച്ചുകൊണ്ട് എന്ന് ട്വീറ്റ് ചെയ്തതിരുന്നു വിജയ് ഇതിന് മറുപടി നല്‍കിയത് ഇന്‍സ്റ്റഗ്രാമില്‍ ‘റെഡി’ എന്ന് പറഞ്ഞുകൊണ്ടാണ്. ഇരുവരുടെയും പോസ്റ്റുകള്‍ നിമിഷ നേരംകൊണ്ടാണ് വൈറല്‍ ആയത്.ഒരു മണിക്കൂര്‍ കൊണ്ട് 10 ലക്ഷം പേര്‍ പോസ്റ്റിനു ലൈക് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പ്രൊമോയും പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു.കമല്‍ ഹാസനെ നായകനാക്കി ”വിക്രം” എന്ന സിനിമയുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തില്‍ വിജയുടെ നായിക. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് രത്‌ന കുമാറും ദീരജ് വൈദിയുമാണ്.
സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . 2023 ജനുവരിയില്‍ ‘ദളപതി 67 ‘ എന്ന പേരിലായിരുന്നു ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരുന്നത്.പിന്നീട് ‘ലിയോ’ എന്ന് പേരിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് .