ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്തിയായിരുന്നു ചാണ്ടി ഉമ്മൻ. ഇന്നലെ തിരഞ്ഞെടുപ്പ് അവസാനിച്ചു പ്രചാരണത്തിന്റെ തിരക്കൊഴിഞ്ഞ ഇന്ന് ജയിലർ കാണാൻ പോകാനാണ് തന്റെ പ്ലാൻ എന്ന് പറഞ്ഞിരിക്കുകയാണ് ചാണ്ടി ഉമ്മൻ.
ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലായിരുന്നു ചാണ്ടി ഉമ്മൻ സിനിമ കാണാനുള്ള തന്റെ മോഹത്തെ കുറിച്ച് പറഞ്ഞത്.
ഇതിനു മുൻപ് കേരളം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ജെയ്ലർ കാണാനെത്തിയിരുന്നു. തിരുവനന്തപുരം ലുലു മാളിലായിരുന്നു മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയത്. തീയേറ്ററിലേക്ക് മുഖ്യമന്ത്രിയും കുടുംബവും കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഒട്ടേറെ പേർ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു.
ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. രജനീകാന്ത് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്നാണ് പ്രേക്ഷക പ്രതികരണം. വമ്പൻ താരനിരകൾ അണിനിരന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. രാവിലെ 6 മണി മുതൽ ആയിരുന്നു കേരളത്തിൽ ആദ്യ ഷോ ആരംഭിച്ചത്. തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യം റിലീസ് ചെയ്തത്.
സംവിധായകൻ നെൽസണിനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എത്തിയിരുന്നു. ‘നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..’ എന്നാണ് സിനിമ കണ്ടതിനു ശേഷം പ്രേക്ഷക പ്രതികരണം. “ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്” എന്നായിരുന്നു നെൽസൺ തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തിരുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ പങ്കുവെച്ചിരുന്നു.
അതേസമയം, മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ജയിലറിനും രജനീകാന്തിനുമൊപ്പം മോഹൻലാലും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യമുള്ളത്. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.