‘മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തെത്തി. ചതയ ദിനത്തിൽ ആശംസയും, അതിനൊപ്പം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും പങ്കുവെച്ചുകൊണ്ടുള്ളതാണ് വീഡിയോ. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്.

ഓണമേളങ്ങൾക്ക് ഒപ്പം നിൽക്കുന്ന എന്നാൽ തികച്ചും വിത്യസ്തമായ രീതിയിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. ആശയം കൊണ്ടും, ആവിഷ്കരണം കൊണ്ടും തീർത്തും വിത്യാസപ്പെട്ട് നിൽക്കുന്നുണ്ട് ഈ ഗാനം. ചെറിയ രീതിയിലുള്ള റാപ്പും, ഒപ്പം ചേരുന്ന സംഗീതവും എല്ലാം കൂടെ ചേരുമ്പോൾ മികച്ച പ്രതികരണമാണ് കാണികളിൽ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. മൊത്തത്തിൽ ഒരു ആഘോഷമയമാക്കിയ ഗാനമാണ് ഇത്, ചതയ ദിനപ്പാട്ട് ചതയത്തെ മുഴുവനായും ചേർത്ത് വെച്ചിട്ടുണ്ട് എന്നൊക്കെയാണ് കമെന്റുകൾ പറയുന്നത്.

എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. രതീഷ് രവിയാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്.
എഡിറ്റർ- നൗഫൽ അബ്ദുള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്.
കല – സുജിത് രാഘവ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീ വ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ പി.ആർ.ഒ – ആതിര ദിൽജിത്ത്, പി ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

