ചാവേറിൽ ഒരു രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും ഇത് കാലാകാലങ്ങളായിട്ട് എല്ലായിടത്തും നടക്കുന്ന കാര്യങ്ങളാണ്. നടന്ന സംഭവങ്ങൾ എന്തായാലും ഈ സിനിമയിലുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…
ചാവേറിൽ ഒരു രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും ഇത് കലാകാലങ്ങളായിട്ട് എല്ലായിടത്തും നടക്കുന്ന കാര്യങ്ങളാണ്. ഒരു പ്രത്യേക പാർട്ടിയെ ടാർഗെറ്റ് ചെയ്തിട്ടുള്ളതല്ല, ഏത് പാർട്ടിയിലും ഇത് സംഭവിക്കാം. ഏത് തരത്തിലുള്ള ആളുകളും ഇതിൽ ഉണ്ടാകും. ഇത് എങ്ങനെ യൂസ് ചെയ്യപ്പെടുന്നു അവർ ചെയ്യുന്നതാണോ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതാണോ ഇവർ ഉപയോഗപ്പെടുന്നതാണോ എന്നുള്ളതെല്ലാം സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. ഇത് നടക്കുന്നതാണ് നടന്നുകൊണ്ടിരിക്കുന്നതാണ് ഇനിയും നടക്കുകയും ചെയ്യും ഇവിടെ മാത്രമല്ല എവിടെയും നടക്കുന്ന കാര്യമാണ്. നടന്ന സംഭവങ്ങൾ എന്തായാലും ഈ സിനിമയിലുണ്ട്.
നിർമ്മാതാവ് അരുണിന്റെ വാക്കുകൾ…
ഈ സിനിമ എന്ന് പറയുന്നത് കണ്ണൂർ രാഷ്ട്രീയം എന്ന രീതിയിൽ അല്ല. അത് നമ്മൾ പ്ലേസ് ചെയ്തിരിക്കുന്നത് കണ്ണൂർ ആണെന്നേ ഉള്ളൂ. ലോകത്ത് എല്ലായിടത്തും നടക്കുന്ന വിഷയമാണ് 100 ശതമാനം ചർച്ച ചെയ്തിരിക്കുന്നത്. നമുക്ക് പറയാനുള്ള ഒരു വിഷയം നമുക്ക് ഏറ്റവും അനുയോജ്യമായൊരു പ്രതലത്തിൽ അവതരിപ്പിക്കുക എന്ന് മാത്രമേയുള്ളൂ ഇതിൽ. അല്ലാതെ ഈ വിഷയം പ്രതിപാദിക്കാൻ ലോകത്ത് എവിടെപ്പോയാലും ചെയ്യാം. സംവിധായകന്റെ വീക്ഷണകോണിൽ അല്ലെങ്കിൽ എഴുത്തുകാരന്റെ ആഖ്യാനത്തിൽ അങ്ങനെയൊരു സ്പേസ് വന്നൂ എന്നേ ഉള്ളൂ. നിങ്ങൾക്ക് സിനിമ കണ്ടാൽ മനസ്സിലാകും ഇത് ലോകത്ത് എല്ലായിടത്തും നടക്കുന്ന വിഷയമാണ്. അല്ലാതെ കേരളത്തിൽ കണ്ണൂരിൽ കോഴിക്കോട് തിരുവനന്തപുരത്ത് അങ്ങനെയൊരു സ്പേസിൽ അല്ല സിനിമ നിൽക്കുന്നത്.
അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ചാവേറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.ഇപ്പോൾ യുട്യൂബ് ട്രെൻഡിങ് നമ്പർ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചാവേറിന്റെ ട്രെയിലർ. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് . മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.