ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ”ചാവേർ ” തിയറ്ററുകളിൽ എത്താൻ ഇനി നാല് ദിവസങ്ങൾ മാത്രം.ഇതിനിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്.”ഒക്‌ടോബർ 5 …വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ, ആവേശത്തിന്റെയും തീവ്രതയുടെയും ചുഴലിക്കാറ്റ് അഴിച്ചുവിടാൻ സജ്ജമായ ഒരു സിനിമാറ്റിക് അനുഭവത്തിനായി സ്വയം ധൈര്യപ്പെടൂ…ആവേശഭരിതരാക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും ചെയ്യാൻ ഞങ്ങൾ വരുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.ചാവേറിന്റെ റിലീസ് തിയ്യതി കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതുകൊണ്ടാണ് തിയ്യതി മാറ്റിവെച്ചത് .
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ ലുക്ക് ഔട്ട് നോടീസിൽ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്. അന്ന് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിൻറെ പോസ്റ്ററുകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരുന്നത്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്.അജഗജാന്തരം എന്ന മാസ് ആക്ഷൻ എന്റർടെയിൻമെൻറ് ചിത്രത്തിലൂടെ സംവിധായകൻ ടിനു പാപ്പച്ചന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ട് തന്നെയാണ് ‘ചാവേർ’ സിനിമക്ക് റിലീസിന് മുൻപേ തന്നെ പ്രേക്ഷകർക്കിടയിൽ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.