ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനട്രോഫിയിലെ കുന്നും കേറി ഗാനം പുറത്ത്

0
193

അനില്‍ ലാലിന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ചീനട്രോഫി. ഇപ്പോഴിതാ ചിത്രത്തിലെ ‘കുന്നും കയറി’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അനിൽ ലാലിൻറെ വരികൾക്ക് സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. പ്രേക്ഷക മനസിന് കുളിര്മയേകുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പാർവതി എ ജിയാണ്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറക്കല്‍ നന്ദകുമാര്‍, സൂരജ് സന്തോഷ് എന്നിവരാണ്.

Kunnum Keri song from Cheenatrophy Film Dhyan Sreenivasan staring movie vvk

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പലഹാര കച്ചവടക്കാരനായിട്ടാണ് ധ്യാന്‍ ശ്രീനിവാസനെത്തുന്നത്, കൂടെ ഷെഫ് പിള്ളയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെ പി എ സി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡി ഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പി ആര്‍ ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.’

LEAVE A REPLY

Please enter your comment!
Please enter your name here