അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘തീപ്പൊരി ബെന്നി’ ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബര്‍ 22നാണ് ചിത്രം റിലീസിനെത്തുന്നത്.
നേരത്തെ ഇറങ്ങിയ ടീസറും വളരെ ശ്രദ്ധ നേടിയിരുന്നു. അര്‍ജുന്‍ അശോകനും ഷാജു ശ്രീധറും ചക്കപ്പഴം ഫെയിം റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാന്‍സും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ടീസര്‍ പുറത്തിറങ്ങിയത്. രസകരമായ ദൃശ്യങ്ങളും ഒരു വിന്റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഒരു പശു തൊഴുത്തിന്റെ പശ്ചാത്തലത്തില്‍ നായകന്‍ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ എത്തിയ വേറിട്ട ടീസറും, ട്രെയിലറും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഒരു കര്‍ഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, എന്നാല്‍ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി കുടുംബ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി’.

മിന്നല്‍ മുരളി’ ഫെയിം ഫെമിനാ ജോര്‍ജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. വന്‍വിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും, ‘വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജാണ് നിര്‍വ്വഹിക്കുന്നത്.

കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ ബെക്കര്‍, സംഗീതം: ശ്രീരാഗ് സജി, എഡിറ്റര്‍: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരണ്‍രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, വിഎഫ്എക്‌സ്: പ്രോമിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, സ്റ്റില്‍സ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ടൈറ്റില്‍: ജിസെന്‍ പോള്‍, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പി.ആര്‍.ഒ: ഹെയ്ന്‍സ് & പി ശിവപ്രസാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.

