‘ക്രൂ’ ഒടിടിയിൽ : സ്ട്രീമിം​ഗ് ആരംഭിച്ചു

0
207

വർഷം തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രങ്ങളിൽ പ്രതീക്ഷയ്ക്കുമപ്പുറം ഹിറ്റാവുകയും ഒപ്പം ആ​ഗോളതലത്തിൽ ബോക്സോഫീസ് കളക്ഷനിൽ കോടികൾ നേടുകയും ചെയ്ത ചിത്രമാണ് ‘ക്രൂ’. കരീന കപ്പൂർ നായികയായെത്തിയ ചിത്രത്തിൽ കരീനയ്ക്കൊപ്പം തന്നെ പ്രധാനവേഷത്തിൽ കൃതി സനോണും, തബുവും എത്തിയിരുന്നു. ചിത്രത്തി​ന്റെ സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ നിന്ന് മാത്രം 151.16 കോടി ക്രൂ നേടിയിട്ടുണ്ട് എന്നാണ് ഔദ്യോ​ഗിക വിവരങ്ങൾ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോള്‍ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് ആരംഭിച്ചത്.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ദില്‍ജിത്ത് ദൊസാൻഞ്‍ജും ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ വേഷമിട്ടിരിക്കുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ അതിലും കൂടുതല്‍ പണം നേടാന്‍ ഒരു ഫ്ലൈറ്റിലെ ക്രൂവായ മൂന്ന് സ്ത്രീകള്‍ നടത്തുന്ന ചില ശ്രമങ്ങളും അതിലൂടെ അവർക്കുണ്ടാവുന്ന പ്രശ്നങ്ങളുമാണ് ഈ കോമഡി ത്രില്ലറിന്‍റെ കഥാ പശ്ചാത്തലം.

കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായി എത്തിയിട്ടുള്ളത്. രാജേഷ് എ കൃഷ്ണനാണ് ഹിറ്റ് ചിത്രം ക്രൂ സംവിധാനം ചെയ്യുന്നത്.

ദിൽജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തിലെ ‘ചോളി കേ പീച്ചേ’ എന്ന ഹിറ്റ് ഗാനം ക്രൂവില്‍ റീമിക്സ് ചെയ്ത് ഉപയോ​ഗിച്ചിട്ടുണ്ട്. അബുദാബി മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തി​ന്റെ ചിത്രീകരണം നടന്നിട്ടുള്ളത്. മാർച്ച് 29നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിട്ടുള്ളത്. മൂന്ന് പ്രധാന നായികമാർ എത്തുന്ന ചിത്രം പ്രഖ്യാപനം മുതൽ വലിയ ചർച്ചയായിരുന്നു. കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നീ കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ക്രൂ’ വിനെ ബോക്സോഫീസ് വരവേറ്റത് വലിയ ആവേശത്തോടെയായിരുന്നു.

ഇവർ മൂന്നുപേരും പ്രധാന കഥാപാത്രങ്ങളാകുന്ന ക്രൂവിന്റെ ടീസർ പുറത്തുവിട്ടപ്പോൾ ഇരുകെെയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് വേഷത്തിലാണ് മൂവർസംഘത്തെ കാണിക്കുന്നത്. എന്നാൽ മൂവരും സാധാരണ എയർ ഹോസ്റ്റസുമാരല്ലെന്ന് പതിയെ വ്യക്തമാവുന്ന തരത്തിലായിരുന്നു ടീസർ ഒരുക്കിയിട്ടുള്ളത്. മൂവരെയും ആദ്യമായാണ് ഒരുമിച്ച് ഒരു ചിത്രത്തിൽ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here