ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലര്‍’; ഓവർസീസ് തീയേറ്റർ വിതരണാവകാശം സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്

0
215

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹിസ്റ്റോറിക്കല്‍ ആക്ഷൻ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ മതേശ്വരനാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അരുൺ മതേശ്വരൻ തന്നെയാണ്. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിതാ ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ലൈക്ക പ്രൊഡക്ഷൻസ്. നേരത്തെ അജിത് ചിത്രം തുനിവ് വിദേശ വിതരണാവകാശം ലൈക്ക സ്വന്തമാക്കിയിരുന്നു.

അതേസമയം, മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ തീപാറും സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ക്യാപ്റ്റൻ മില്ലർ നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ധനുഷിന്റെ നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനിയാണ് ചെയ്യുന്നത് , എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, സംഗീതം ജി വി പ്രകാശ് കുമാര്‍. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രു എന്ന ചിത്രത്തിൻറെ തമിഴ് സംഭാഷണ രചയിതാവുമാണ്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കന്നഡ സൂപ്പര്‍താരമായ ശിവരാജ് കുമാര്‍, തെലുങ്ക് താരമായ സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ‘സാണി കായിതം’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’. 1940-കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

LEAVE A REPLY

Please enter your comment!
Please enter your name here