വയലൻസ് രംഗങ്ങൾ കൂടുതലാണ് കേട്ടോ ; ധനുഷിന്റെ രായന് എ സർട്ടിഫിക്കറ്റ്

0
67

നുഷ് നായകനായി എത്തുന്ന ചിത്രം രായൻ സെൻസറിംഗ് പൂർത്തിയായി.ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.വയലൻസ് രംഗങ്ങൾ ഉൾപ്പെടുന്നതുകൊണ്ടാണ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നും അത്തരം രംഗങ്ങൾ നീക്കം ചെയ്താൽ മാത്രമാണ് യുഎ സർട്ടിഫിക്കറ്റ് നൽകുകയെന്നും സെൻസറിംഗ് ബോർഡ് വ്യക്തമാക്കി.ജൂലൈ ഇരുപത്തിയാറിന് ചിത്രം റിലീസിനെത്തും.

സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ധനുഷ് ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുന്നുണ്ട്. അതേസമയം ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത് സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷാര വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവർ ആണ്. ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം പകരുന്നത് എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ എന്താണ് ചിത്രത്തി​ന്റെ പ്രമേയം എന്ന് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല.

രായൻ കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണെന്നും, ധനുഷ് ഒരു പ്രചോദനമാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട്. സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് അപര്‍ണ ബാലമുരളി.

LEAVE A REPLY

Please enter your comment!
Please enter your name here