‘അടങ്ങാത്ത അസുരൻ’ ; ധനുഷ് ചിത്രം രായനിലെ ആദ്യ ഗാനം പുറത്തെത്തി

0
88

നുഷ് ചിത്രം രായനിലെ ആദ്യ ഗാനം പുറത്തെത്തി.‘അടങ്ങാത്ത അസുരൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എ ആർ റഹ്മാനും ധനുഷും ചേർന്നാണ്.കേൾക്കുമ്പോൾ ആവേശവും അതിലുപരി ചോരത്തിളപ്പും ഒരേസമയം ഉളവാക്കുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തെത്തിയിരിക്കുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിലാണ് ഗാനം യുട്യൂബിൽ ട്രെൻഡിങ്ങായി മാറിയത്.ഇതിനോടകം നാല്പത്തിനായിരത്തിലധികം ആളുകൾ ഗാനം കണ്ടുകഴിഞ്ഞു.

സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്.നിത്യ മേനോൻ ,കാളിദാസ് ജയറാം, എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിന് എത്തും.

രായന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ധനുഷ് തന്നെയാണ്.ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് രായൻ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് ആദ്യം സംവിധാനം ചെയ്ത ചിത്രം.മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് പിന്നീട് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. രായൻ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഓം പ്രകാശ് ആണ്. പീറ്റർ ഹെയ്ൻ ആണ് സംഘട്ടന സംവിധാനം ചെയ്യുന്നത്.ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത്.

അതേസമയം ധനുഷി​ന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ആണ്. വളരെയധികം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രകടനംകൊണ്ട് എന്നും ആരാധകർക്ക് വിസ്മയം കാഴ്ചവെക്കുന്ന താരം കൂടിയാണ് ധനുഷ്, ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ചിത്രം സംവിധാനം ചെയ്തത് അരുൺ മതേശ്വരനാണ്.ചിത്രത്തിൽ നായികയായി എത്തിയത് പ്രിയങ്ക അരുൾ മോഹണ് ആണ്.ഒപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാർ, ജോൺ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഛായാഗ്രാഹണം സിദ്ധാർഥാണ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here