കൊടുങ്കാറ്റായി അവൻ വരുന്നു ; രായൻ അപ്‌ഡേറ്റ് പങ്കുവെച്ച് ധനുഷ്

0
63

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തെന്നിന്ത്യൻ താരം ധനുഷ് നായകനും സംവിധായകനുമാകുന്ന ചിത്രം രായൻ.സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ ധനുഷ്.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

രായന്റെ പശ്ചാത്തലസംഗീതം നൽകൽ പൂർത്തിയായിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. എആർ റഹ്മാൻ ചിത്രത്തിന് പശ്ചാത്തലസംഗീതം നൽകുന്ന സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് നടൻ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. പശ്ചാത്തലസംഗീതം നൽകൽ പൂർത്തിയായെന്നും ഒരു കൊടുങ്കാറ്റാണ് വരൻ പോകുന്നതെന്നുമാണ് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു.പർണ ബാലമുരളിയും , സന്ദീപ് കിഷനും ഒന്നിച്ച പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.വാട്ടർ പാക്കറ്റ് എന്ന പേരിലുള്ള പ്രണയഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എആർ റഹ്‌മാനാണ്. വരികൾ ഗാന കാദറും ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ശ്വേതാ മോഹനനുമാണ്. ചിത്രത്തിലെ ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.‘അടങ്ങാത്ത അസുരൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എ ആർ റഹ്മാനും ധനുഷും ചേർന്നാണ്. കേൾക്കുമ്പോൾ ആവേശവും അതിലുപരി ചോരത്തിളപ്പും ഒരേസമയം ഉളവാക്കുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തെത്തിയിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് ഗാനം യുട്യൂബിൽ ട്രെൻഡിങ്ങായി മാറിയത്. ഇതിനോടകം നാല്പത്തിനായിരത്തിലധികം ആളുകൾ ഗാനം കണ്ടുകഴിഞ്ഞു.

സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. നിത്യ മേനോൻ ,കാളിദാസ് ജയറാം, എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here