തെന്നിന്ത്യൻ നടൻ ധനുഷ് ഒരേ സമയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് ”ഡി50”.പ്രഖ്യാപനം മുതൽ ചിത്രത്തിൻറെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ധനുഷ്.
View this post on Instagram
”ചക്രവാളം അടുത്തെത്തുമ്പോള്‍ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍ ”എന്ന് പറഞ്ഞുകൊണ്ടാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ് .ചിത്രം ഉടൻ തന്നെ റിലീസിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.അരുണ്‍ മതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.നിത്യ മേമോൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഡി 50ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശും സംഗീതസംവിധാനം എ ആര്‍ റഹ്‍മാനുമാണ് .അതേസമയം തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ക്യാപ്റ്റൻ മില്ലർ നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ധനുഷിന്റെ നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനിയാണ് ചെയ്യുന്നത് , എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, സംഗീതം ജി വി പ്രകാശ് കുമാര്‍. ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രു എന്ന ചിത്രത്തിൻറെ തമിഴ് സംഭാഷണ രചയിതാവുമാണ്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കന്നഡ സൂപ്പര്‍താരമായ ശിവരാജ് കുമാര്‍, തെലുങ്ക് താരമായ സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ‘