ധ്യാൻ ശ്രീനിവാസൻ നായക കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജൂൺ 21ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിനിമയെത്താൻ ഒരുദിവസം ബാക്കി നിൽക്കെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മനോരമ മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ട്രെയിലർ പുറത്ത് വിട്ടിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പ് സമയത്ത് പോളിങ്ങ് ബൂത്തിൽ നടക്കുന്ന വാക്കു തർക്കവും അടിപിടിയിൽ നിന്നുമാണ് കഥയുടെ ആരംഭം എന്ന തരത്തിലാണ് ചത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുന്നത്. ആക്ഷനും പ്രണയവും നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു ചിത്രമാണിത്.
ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിയുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്ന് ആണ്ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജസ്പാൽ ഷൺമുഖൻ ആണ്.
ധ്യാൻ ശ്രീനിവാസന് പുറമേ ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു എന്നീ താരങ്ങളും ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് ശിവൻകുട്ടി വടയമ്പാടി ആണ്. തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ ആയി പ്പരവർത്തിച്ചിട്ടുള്ളത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വഘോഷൻ ആണ്. കപിൽ കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ ആണ് സംഗീതം പകർന്നിരിക്കുന്നത് . കോയാസ് ആണ് കലാസംവിധാനം കെെകാര്യം ചെയ്തിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ ആയെത്തിയത് വിനോദ് പറവൂരാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് രാജീവ് അങ്കമാലി ആണ്. ചിത്രത്തിനായി കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത് കുമാർ എടപ്പാൾ ആണ്. സ്റ്റിൽസ് എടുത്തിരിക്കുന്നത് ശ്രീനി മഞ്ചേരി. പിആർഒ പി . ശിവപ്രസാദ് ആണ്. ധ്യാൻ ശ്രീനിവാസന്റേകതായി തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി വിജയം കണ്ട ചിത്രം വർഷങ്ങൾക്കുശേഷം ആണ്. തീയേറ്ററിൽ വിജയിച്ച ചിത്രം പിന്നീട് ഓടിടിയിലെത്തിയപ്പോൾ നിരവധി ട്രോളുകൾക്ക് ഇരയായിരുന്നു.