ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ചീനാ ട്രോഫി’; ഫസ്റ്റ്ലുക്ക് പുറത്ത്

0
215

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചീനാ ട്രോഫി’. അനില്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

ധ്യാൻ ശ്രീനിവാസന് പുറമെ സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍കുട്ടി, കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു എന്നിവരാണ് മറ്റു താരങ്ങൾ. ഷെഫ് സുരേഷ് പിള്ള ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഛായാഗ്രഹണം: സന്തോഷ് ആനിമ, എഡിറ്റര്‍ രഞ്ജൻ എബ്രഹാം, പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

അതേസമയം, ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രമാണ് ധ്യാനിന്റേതായി പുറത്തുവരാനിരിക്കുന്ന സിനിമ. ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനാണ് ചിത്രം എത്തുന്നതെന്നാണ് സിനിമയുടെ ടീസർ നൽകുന്ന സൂചന. ആരാണ് നദികളിൽ സുന്ദരി യമുനയിലെ സുന്ദരിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ടീസറിൽ അജു വർഗീസിന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ടീസർ പുറത്തിറങ്ങുമെന്ന് പറഞ്ഞുകൊണ്ട് ധ്യാൻ ശ്രീനിവാസൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തി​ന്റെ പോസ്റ്റർ തിരുവോണനാളിൽ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓണാശംസകൾ നേർന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്ററിൽ നടിയുടെ മുഖം കാണിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here