വിനീത് -പ്രണവ്-നിവിൻ ചിത്രത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

0
490

പ്രണവുമായിട്ടുള്ള കോമ്പിനേഷൻ, ഏട്ടനുമായി ‘തിര’ എന്ന ചിത്രത്തിനുശേഷം വർഷങ്ങൾക്കിപ്പുറം ചെയ്യുന്ന ഒരു സിനിമ, മെരിലാന്റിന്റെ വിശാലിന്റെ ബാനറിൽ വർഷങ്ങൾക്കു ശേഷം, നിവിന്റെ കൂടെ വർഷങ്ങൾക്കു ശേഷം, അങ്ങനെ ഞങ്ങളുടെ ഒരു ഒത്തൊരുമിക്കൽ ആണ് പുതിയ ചിത്രം എന്ന് ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ…

“വിനീത്-നിവിൻ-പ്രണവ് ചിത്രം ഒക്ടോബർ 26 ന് എറണാകുളത്തു വച്ച് ചിത്രീകരണം ആരംഭിക്കും. ഇപ്പോഴും ആ കഥയുടെ ചെറിയൊരു ഐഡിയ മാത്രമേ അറിയുകയുള്ളൂ. എനിക്ക് ഷൂട്ടിന്റെ തിരക്കായതുകൊണ്ട് ഇതുവരെ നെരേഷൻ കാണാനോ, സ്ക്രിപ്റ്റുമായിട്ട് ഇരിക്കാനോ കഴിഞ്ഞിട്ടില്ല. എനിക്ക് കഥ അറിയാം, കാരണം കുറേ മാസം കൊണ്ടുതന്നെ എനിക്ക് കഥയുടെ ഒരു വശം അറിയാം.

പ്രണവുമായിട്ടുള്ള കോമ്പിനേഷൻ, ഏട്ടനുമായി ‘തിര’ എന്ന ചിത്രത്തിനുശേഷം വർഷങ്ങൾക്കിപ്പുറം ചെയ്യുന്ന ഒരു സിനിമ, മെരിലാന്റിന്റെ വിശാലിന്റെ ബാനറിൽ വർഷങ്ങൾക്കു ശേഷം, നിവിന്റെ കൂടെ വർഷങ്ങൾക്കു ശേഷം, അങ്ങനെ ഞങ്ങളുടെ ഒരു ഒത്തൊരുമിക്കൽ ആണ് ഈ ചിത്രം. ബേസിലിന്റെ കൂടെ, നീരജിന്റെ കൂടെ നമ്മളെ സംബന്ധിച്ചിടത്തോള൦ പ്രിയപ്പെട്ട സിനിമയാണ് ഇത്. ചേട്ടന്റെ പടം, ഒരു മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാം, വിജയം അല്ലാതെ നമ്മൾ വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല.

ജോലി ചെയ്യാനുള്ള പ്രതിബദ്ധത എപ്പോഴുമുണ്ട്, ജയിലറിലൊക്കെ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അച്ഛൻ ആയിക്കോട്ടെ ഞാൻ എപ്പോഴും കണ്ടിട്ടുളള കാര്യം എന്താണെന്നു വച്ചാൽ ഒരു സിനിമ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ആ ഭാരം ഞാൻ താങ്ങാറില്ല, അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്നെ ഇപ്പോൾ മണ്ണിനടിയിൽ കുഴിച്ചിടേണ്ടി വന്നേനെ. ഞാൻ എന്റെ സിനിമ കാണാറില്ല, മറ്റുള്ളവരുടെ സിനിമകൾ കാണാറുണ്ട്. ഞാൻ ഈ അടുത്ത കാലത്ത് കണ്ട എന്റെ സിനിമകളാണ് നദികളിൽ സുന്ദരി യമുനയും, ഉടലും. നദികളിൽ സുന്ദരി യമുനയുടെ തിരക്കഥയും വായിച്ചിരുന്നു”

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങിയിരുന്നു. ആരാണ് നദികളിൽ സുന്ദരി  യമുനയിലെ സുന്ദരിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

 

LEAVE A REPLY

Please enter your comment!
Please enter your name here