കാന്താരയ്ക്ക് മുന്‍പ് ഞങ്ങള്‍ തുടങ്ങി, കാന്താര കണ്ടപ്പോള്‍ ഈ സിനിമയുമായി സാമ്യമെന്ന് ധ്യന്‍ ശ്രീനിവാസന്‍.നദികളില്‍ സുന്ദരി യമുനയുടെ വാര്‍ത്ത സമ്മേളനത്തിലാണ് ധ്യാന്‍ സിനിമയെക്കുറിച്ചും കാന്താരയെക്കുറിച്ചും പറഞ്ഞത്.
ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍
80 – 90 കളിലെയും സിനിമയല്ല, എഴുത്തുകളില്‍ വന്നിട്ടുണ്ടാവാം. അച്ചന്റെ പവനായ ശവമായി എന്നി സിനിമകളിലെ പെട്ടിയൊക്കെ തുറന്ന് ഏതാടാ ഈ അലവലാതി. അത്രയും നേരത്തെ ബില്‍ഡപ്പ് ഒറ്റ വണ്‍ലൈനില്‍ അവസാനിച്ചു. ഇത്രയും വണ്‍ലൈന്‍ തമാശ വന്നത് 80 കളിലായിരിക്കും. വണ്‍ലൈന്‍ ജോക്‌സ്, കൗണ്ടര്‍ ജോക്‌സ് വന്ന് തുടങ്ങിയത് അങ്ങനെയാണ്. മലബാറിലൊക്കെ വലിയ ഡയലോഗുകള്‍ അടിച്ചിട്ട് ഒറ്റവാക്കില്‍ പോടാതെണ്ടിയെന്ന് പറഞ്ഞാല്‍ നമ്മള്‍ ഇല്ലാതായി പോകും. മലബാറിന്റെ ശൈലി, അച്ഛന്‍ തലശേരിക്കാരനായത് കൊണ്ട് വലിയ ഡയലോഗുകൊണ്ട് അയാളെ ഇല്ലാതാക്കി കളയുകയാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലൊക്കെ നിരവധി വണ്‍ലൈന്‍ ജോക്‌സുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങളൊക്കെ മലബാര്‍ ശൈലിയിലുള്ള എഴുത്തുകളും ഈ സിനിമയിലുണ്ട്. ഈ കഥ വായിച്ചപ്പൊഴും, ഷൂട്ടിംഗില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ നൊസ്റ്റു അടിച്ചിട്ടുണ്ട്.
എഴുത്തുകാരായ വിജേഷിന്റയും ഉണ്ണിയുടെയും സുഹൃത്തിന്റെ കഥയും അവിടുത്തെ രാഷ്ടീയവുമാണ് ഈ സിനിമ. കാന്താര ഷൂട്ട് കര്‍ണാടക അതിര്‍ത്തിയാണ്. ഈ അതിര്‍ത്തിയിലാണ് പന്നിവേട്ടയും, നേര്‍ച്ച കൊടുക്കുന്നതും. പറശ്ശിനികടവ് മുത്തപ്പന് നേര്‍ച്ച കൊടുക്കുന്നത് കള്ളാണ്. അതു പോലെ ഇവിടെ നേര്‍ച്ച കൊടുക്കുന്നത് പന്നിയാണ്. ഈ പറഞ്ഞ രീതിയിലാണ് കഥ ചെയ്തത്. കാന്താരസിനിമയുടെ റിലീസിന് മുന്‍പ് ഈ സിനിമ ഷൂട്ട് ചെയ്തു. കാന്താരാ കണ്ടപ്പോള്‍ അതേ പോലെ തന്നെയുള്ള രീതിയുള്ളവെള്ളാട്ടം , ഉത്സവ സമയത്താണ് ഈ സിനിമ ചെയ്യുന്നത്. ഇവരുടെ നാടും പശ്ചാത്തലവുമാണ് ഇവര്‍ ഈ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ള സിനിമയാണ്. സിനിമയിലെ പേര് പോലെ നദികളില്‍ യമുനയെന്ന പറയുന്ന യമുന അവിടെയുണ്ടായിരുന്നു.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. ചിത്രം സെപ്റ്റംബര്‍ പതിനഞ്ചിന് തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നുത്. മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയത്. എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.
ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തുന്നത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ അജു കൂട്ടുകെട്ട് ചിത്രമായതിനാല്‍ തന്നെയും പ്രേക്ഷകരും ആവേശത്തിലാണ്. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്ന ഒന്നാണ്.