” സിനിമയുടെ പോസ്റ്ററിനെ പ്രൊഫൈൽ ആയി മാത്രം കണ്ടാൽ മതി , മറ്റൊന്നും നോക്കേണ്ട ആവശ്യമില്ല ” ; മൃദുൽ നായർ

0
221

കാസർഗോൾഡ് സിനിമയുടെ പോസ്റ്ററിനെക്കുറിച്ച് സംവിധായകൻ മൃദുൽ നായർ.പോസ്റ്റർ പുറത്തിറങ്ങിയപ്പോഴാണ് ആദ്യമായി പോസ്റ്റർ താൻ കാണുന്നതെന്നും നിരവധിപേർ ബാഹുബലി,മാസ്റ്റർ തുടങ്ങിയ സിനിമകളുമായി സാമ്യം ഉണ്ടെന്ന് ചോദിച്ചിരുന്നതായും അദ്ദേഹം പറയുന്നു.കാസർഗോൾഡ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയുണ്ടായ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മൃദുൽ.

”വർഷങ്ങളായി ബോംബെയിലുള്ള നിരവധി സിനിമകൾ ചെയ്ത സരിഗമ എന്ന് പറഞ്ഞ യുഡി ഫിലിംസാണ് ഈ സിനിമയുടെ പ്രൊഡ്യൂസർ .അവരാണ് ഈ സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത്.പോസ്റ്റർ ഇറങ്ങുമ്പോഴാണ് ഞാനും അത് ആദ്യമായി കാണുന്നത്.പോസ്റ്റർ കണ്ടപ്പോൾ തന്നെ ഞാനും പറയുകയുണ്ടായി എവിടെയോ കണ്ടിട്ടുണ്ടെന്ന്.ഒരുപാട് പേർ എന്നോട് അതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടായിരുന്നു.ഇപ്പോൾ നിങൾ പറഞ്ഞതുപോലെ ബാഹുബലി,മാസ്റ്റർ തുടങ്ങിയവയുമായി സാമ്യം ഉണ്ടെന്ന്.മറ്റ് സിനിമകളുടെ പോസ്റ്ററുമായി താരതമ്യം ഉണ്ടല്ലോ എന്നൊക്കെ ചോദിച്ചിരുന്നു.എനിക്ക് പറയുവാൻ ഉള്ളത് അതിനെ ഒരു പ്രൊഫൈൽ മാത്രമായി കണ്ടാൽ മതി എന്നാണ്. ”കൊച്ചിയിൽ വച്ചുനടന്ന ‘കാസർഗോൾ’ഡ് സിനിമയുടെ പ്രൊമോഷന് ചിത്രത്തി​ന്റെ സംവിധായകൻ മൃദുൽ നായരും, നടൻ സണ്ണി വെയ്നും എത്തിയിരുന്നു . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാസർഗിൽഡിന്റെ ടീസർ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് നേടി മുന്നേറിയത്. അടുത്തകാലത്തായി ഒരൊറ്റ സിനിമയുടെ ടീസറിനെപോലും ആരാധകർ ഇത്രയ്ക്കും ആഘോഷമാക്കിയിട്ടില്ല.

സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ് കാസർഗോൾഡ് .ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക .സ്വർണ്ണക്കടത്ത് പ്രമേയമാകുന്ന ചിത്രത്തിൽ ആസിഫ് അലി, സണ്ണി വെയ്ൻ, എന്നീ നടന്മാർക്കൊപ്പം പ്രധാന വേഷത്തിൽ തന്നെയാണ് വിനായകനെത്തുന്നതെങ്കിലും ട്രെയിലർ വന്നതിനുപിന്നാലെ മറ്റുള്ള നടന്മാരെക്കാൾ സ്വീകാര്യത ലഭിച്ചത് വിനായകന് തന്നെയാണ്. കഥാപാത്രത്തിന് അനുയോജ്യമാകും വിധത്തിലുള്ള അഭിനയവും ശരീരപ്രകൃതിയുമാണ് നടനിലേക്ക് മാത്രം പ്രേക്ഷകരുടെ കണ്ണ് പോകുന്നതിനുള്ള പ്രധാന കാരണം.ഇമവെട്ടാതെ നോക്കി നിൽക്കുന്ന തരത്തിലുള്ള അഭിനയമാണ് നടൻ ജയിലറയിൽ കാഴ്ച്ചവെച്ചത് .അതെ അഭിനയം കാസറഗോൾഡിലും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ട്രെയിലർ റിലീസ് ആയതിനുശേഷം വിനായകൻ ഇപ്പോൾ ലഭിക്കുന്ന പിന്തുണ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here