കാസർഗോൾഡ് സിനിമയിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് സംവിധായകൻ മൃദുൽ നായർ.കൊറോണ കാലത്ത് തന്നെ ചിത്രത്തിൻറെ ആശയം മനസിലുണ്ടായിരുന്നെന്നും തിരക്കുകൾ മൂലമാണ് അന്ന് സിനിമ ചെയ്യാൻ സാധിക്കാതെ പോയതെന്നും ഇപ്പോഴാണ് അതിനുള്ള സാമ്യം ഒത്തുവന്നതെന്നും അദ്ദേഹം പറയുന്നു.
”കൊറോണ കാലത്തെ രണ്ടാം ലോക്‌ഡൌൺ സമയത്താണ് ഈ സിനിമയെക്കുറിച്ചുള്ള ആശയം വരുന്നത്.എന്റെ സുഹൃത്തിന്റെ റിസോർട്ട് നഷ്ടത്തിലായതിനെ തുടർന്ന് വിക്കാൻ പോകുന്ന സമയമായിരുന്നു.അവൻ എന്റെയടുത്ത് ചോദിച്ചു റിസോർട്ട് ഫ്രീ ആയി കിടക്കുന്നുണ്ട്.നിനക്കു എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ അവിടെ സിനിമ എടുക്കാമെന്ന്.അങ്ങനെയാണ് ഞാൻ ആസിഫിന്റെ അടുത്ത പോയി കാസർഗോൾഡിന്റെ കഥ പറയുന്നത്.കഥ അദ്ദേഹത്തിന് ഇഷ്ടമായി.പിന്നീട് ലോക് ഡൌൺ മാറി.പഴയതുപോലെ എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചെത്തി.””പക്ഷെ അതിനിടയിൽ ആ സിനിമ ഇടക്ക് വച്ച് എവിടേക്കോ പോയി.അതിനുശേഷമാണ് ഭീഷ്മ,ആർആർആർ തുടങ്ങിയ സിനിമകളൊക്കെ വരുന്നത്.ഇതിനിടയിലാണ് അന്ന് പകുതി വഴിയിൽ നിർത്തിവച്ച സിനിമ ഓർമ്മ വരുന്നത്.പെട്ടെന്ന് തന്നെ കഥ എഴുതി എല്ലാം സെറ്റാക്കി.ശേഷം ആസിഫിനെ വിളിച്ചപ്പോൾ അദ്ദേഹം വലിയ തിരക്കിലായിരുന്നു.കുറെ ദിവസങ്ങൾക്ക് ശേഷമാണ് ആസി എന്നെ വിളിച്ചിട്ട് ഈ സിനിമ വേഗം ചെയ്യാം എന്ന് പറയുന്നത്.അങ്ങനെ പെട്ടെന്നാണ് ഷൂട്ട് ഒക്കെ തുടങ്ങിയത്.സത്യത്തിൽ എല്ലാം പെട്ടെന്ന് സംഭവിച്ചതുപോലെയായിരുന്നു.150 രൂപ മുതൽ 800 രൂപ വരെയാണ് തിയറ്ററുകളിൽ കാസർഗോൾഡിന്റെ ടിക്കറ്റ് നിരക്ക് വരുന്നത്. ഇതിൽ ഏത് ടിക്കറ്റ് എടുത്താലും ഒരേപോലെ ഈ സിനിമ ആസ്വദിക്കാൻ കഴിയുമെന്ന കാര്യം ഉറപ്പാണ്.”
കൊച്ചിയിൽ വച്ചുനടന്ന ‘കാസർഗോൾ’ഡ് സിനിമയുടെ പ്രൊമോഷന് ചിത്രത്തിന്റെ സംവിധായകൻ മൃദുൽ നായരും, നടൻ സണ്ണി വെയ്നും എത്തിയിരുന്നു . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാസർഗിൽഡിന്റെ ടീസർ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് നേടി മുന്നേറിയത്. അടുത്തകാലത്തായി ഒരൊറ്റ സിനിമയുടെ ടീസറിനെപോലും ആരാധകർ ഇത്രയ്ക്കും ആഘോഷമാക്കിയിട്ടില്ല.
സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാണ് കാസർഗോൾഡ് .ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.സെപ്റ്റംബർ 15 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക .