”പ്രാവ്” സിനിമക്ക് സുഹൃത്തും നടനുമായ മമ്മൂട്ടി നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും നിർമ്മാതാവ് പി ആർ രാജശേഖരൻ .സിനിമ എടുക്കണമെന്ന ആഗ്രഹവുമായി മമ്മൂക്കയെ സമീപിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും നിരന്തരം പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിൻറെ പിന്തുണ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
”മമ്മൂക്കയുടെ അടുത്ത് നേരിട്ട് സിനിമയെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല.സംസാരത്തിനിടയിൽ ഇടക്ക് പറയുന്നതാണ് നല്ലത്.കാരണം നേരിട്ട് പറഞ്ഞുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ അതിന് മറുപടി ലഭിക്കണമെന്നില്ല.ഞാൻ ആദ്യം ഒരു പ്രാവശ്യം സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് തമാശയായി കരുതിയത് കൊണ്ടാകാം എന്നോട് അതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല.രണ്ടാമതും പറഞ്ഞപ്പോൾ എന്നോട് അദ്ദേഹം തനിക്ക് വേറെ പണിയൊന്നുമില്ല എന്നാണ് ചോദിച്ചത്.സത്യത്തിൽ ഞാൻ ഈ മേഖലയിൽ വന്ന് ബുദ്ധിമുട്ടരുത് എന്ന സ്നേഹം കൊണ്ടും കരുതലുകൊണ്ടുമാണ് അദ്ദേഹം എന്നോട് അന്നങ്ങനെ പറഞ്ഞത്.സിനിമ മേഖലയിൽ എത്രമാത്രം എനിക്ക് താല്പര്യം ഉണ്ടെന്ന് അറിയുന്നതിനായി അദ്ദേഹം നടത്തിയ ടെസ്റ്റായിട്ടാണ് ഞാൻ അതിനെ കണ്ടത്.പിന്നീട് അത് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം എനിക്ക് എല്ലാ പിന്തുണയും നൽകിയത്.
ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ മമ്മൂക്ക എനിക്ക് വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും തന്നിരുന്നു.ഇത്രയും കാലത്തിനിടയിൽ അദ്ദേഹത്തിന് ലഭിച്ച എക്സ്പീരിയൻസിൽ നിന്നുകൊണ്ട് എനിക്ക് വേണ്ടത്ര ഉപദേശങ്ങളും നിർദേശങ്ങളും എനിക്ക് തന്നിരുന്നു.മാത്രമല്ല അദ്ദേഹവുമായുള്ള അടുപ്പത്തിൽ അവയെല്ലാം കൃത്യമായി പഠിക്കാനും എനിക്ക് സാധിച്ചു.മമ്മൂക്കയുടെ പ്രകൃതം അനുസരിച്ച് എപ്പോഴും തമാശ കലർന്ന രീതിയിലാണ് അദ്ദേഹം പ്രതികരിക്കാറുള്ളത്.ഈ സിനിമയുടെ ആദ്യത്തെ പോസ്റ്റർ ഓസ്‌ട്രേലിയയിൽ വച്ച് അദ്ദേഹമാണ് റിലീസ് ചെയ്തത്. എനിക്ക്എപ്പോഴും ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്ത തന്നിട്ടുണ്ട്.അതിന്റെ കടപ്പാട് എന്നും എനിക്കുണ്ടായിരിക്കും .ഈ സിനിമ വിജയിച്ചില്ലെങ്കിൽ എനിക്ക് മമ്മൂക്കയുടെ വീട്ടിൽ കയറാൻ പറ്റില്ല എന്നും നിർമ്മാതാവ് പി ആർ രാജശേഖരൻ പറയുന്നു .”പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട് . ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.