‘ടർബോ’ ഫെെറ്റ് ഷൂട്ടിനിടെ മമ്മൂക്കയ്ക്ക് സംഭവിച്ചത് കണ്ട് എല്ലാവരും പേടിച്ച് വിറച്ചുപോയി : വൈശാഖ്

0
338

പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്ര​ദർശനം തുടർന്നുകൊണ്ടിരിക്കുന്ന മമ്മൂക്ക ചിത്രമാണ് ‘ടർബോ’. തീർത്തും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ ചിത്രമായ ടർബോയിലെ പല ഫെെറ്റ് സീക്വൻസുകളും വളരെ റിസ്ക്കെടുത്താണ് എടുത്തിട്ടുള്ളതെന്ന് പറയുകയാണ് ചിത്രത്തി​ന്റെ സംവിധായകൻ വെെശാഖ്. ഒരു ഫെെറ്റ് സീനി​ന്റെ ഷൂട്ടിങ്ങിനിടയിൽ മമ്മൂക്ക വീണതും, സെറ്റ് മുഴുവൻ വിറച്ച് സതംഭിച്ചുപോകുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്നും, മമ്മൂക്ക വലരെ സരസമായി ആ സന്ദർഭം കെെകാര്യം ചെയ്തുവെന്നും വെെശാഖ് പറഞ്‍ഞു. സിനിമയുടെ വിജയത്തിന് ശേഷം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെെശാഖ് ഷൂട്ടിങ്ങിലെ റിസ്ക്കുകളും മമ്മൂക്കയുൾപ്പെടെ ഉള്ള ക്രൂ എങ്ങനെ അത് തരണം ചെയ്തു എന്നുള്ള കാര്യങ്ങളും പങ്കുവെച്ചത്.

വൈശാഖി​ന്റെ വാക്കുകൾ…

”ആക്ഷൻ ഒക്കെ മമ്മൂക്ക തന്നെയാണ് എപ്പോഴും ചെയ്യുന്നത്. അതിനുതയ്യാറായിത്തന്നെയാണ് ഈ കഥാപാത്രത്തെ അദ്ദേഹം സ്വീകരിച്ചത്. ഒരിക്കൽ ഒരു ഫെെറ്റ് സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ആ സീനിൽ കയർ വലിക്കുന്നതി​ന്റെ സിങ്ക് തെറ്റിപ്പോയത് കാരണം ഒരാൾ എഴുന്നേറ്റുകൊണ്ടിരുന്ന മമ്മൂക്കയുടെ മേലേക്ക് ചെന്ന് ഇടിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയത്ത് വന്നിടിച്ചതുകൊണ്ട് മമ്മൂക്കയ്ക്ക് ബാലൻസ് കിട്ടിയില്ല. അദ്ദേഹം കറങ്ങി അടുത്തുള്ള ടേബിളിൽ തലയിടിച്ച് വീണു.

ആ സമയത്ത് ഞങ്ങൾ എല്ലാവരും പകച്ച് വിറച്ചുപോയി. പെട്ടന്നൊരു കൂട്ടക്കരച്ചിൽ കേട്ടപോലെയാണ് എനിക്ക് തോന്നിയത്. ഞാൻ ഓടിച്ചെന്ന് മമ്മൂക്കയുടെ കെെയ്യിൽപിടിച്ചു. ഞാനായിരുന്നു വിറച്ചുകൊണ്ടിരുന്നത്. ഫെെറ്റ് മാ​സ്റ്റർ അവിടെനിന്ന് കുട്ടിയെപ്പോലെ കരച്ചിലായിരുന്നു. എല്ലാവരും വിറച്ചു ഭയന്നുപോയിരുന്നു. പ​ന്ക്ഷെ മമ്മൂക്ക ഒന്ന് ഓക്കെ ആയശേഷം അവരോട് ചെന്നുപറഞ്ഞു കുഴപ്പമൊന്നുമില്ല, അതൊക്കെ എപ്പോഴും സംഭവിക്കുന്നതല്ലെ, മനഃപ്പൂർവ്വം ചെയ്യുന്നതല്ലല്ലോ എന്നൊക്കെപ്പറഞ്ഞ് സമാധാനിപ്പിച്ചു. ജോർജേട്ട​ന്റെ അടുത്തും പോയി സമാധാനിപ്പിച്ചു, കാരണം ആ ദിവസം മുഴുവൻ അഡ്ഡേഹം തളർന്നുപോയിരുന്നു, അത്രയ്ക്ക് ഭയന്നുപോയിരുന്നു. അങ്ങനെയുള്ള കൊറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പലരും പറയുന്നുണ്ട് അഞ്ചാറ് മുറിവുകളൊക്കെ ഉണ്ടായിട്ടുണ്ടെന്ന്. അഥൊന്നുമല്ല അധിലധികം മുറിവുകളും സ്ക്രാച്ചുകളുമൊക്കെ ഉണ്ടായിട്ടുണ്ട്. പ​ന്ക്ഷെ ഇതൊക്കെ ഇതി​ന്റെ ഭാ​ഗമാണ്, അങ്ങനെയൊക്കെ സംഭവിക്കും എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് ഷൂട്ട് മുന്നോട്ട് പോകുന്നത്. കാരണം അതിലും റിസ്ക്ക് നിറഞ്ഞ ഷോട്ടുകളാണ് പിന്നെ എടുക്കാനുള്ളത്. അന്ന് ആ വിഴ്ച്ച കഴിഞ്ഞ് അദ്ദേഹംം ഒന്നുപോയി ഫ്രഷ് ആയി വന്നിട്ട് അടുത്ത ഷോട്ടിന് കയറി.”

LEAVE A REPLY

Please enter your comment!
Please enter your name here