പ്രേക്ഷകർക്കിടയിൽ പോസിറ്റീവായി ‘ഡിഎൻഎ’

0
143

റായ് ലക്ഷ്മിയും അഷ്കർ സൗദാനും പ്രധാന വേഷങ്ങളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിഎൻഎ’. ചിത്രം ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. റിവഞ്ച് ക്രൈം ത്രില്ലർ ജോണറിലൊരുങ്ങിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ​ക്രൈം ത്രില്ലർ തന്നെയാകുമെന്ന് മനസിലാകുന്ന തരത്തിൽ ആയിരുന്നു സിനിമയുടെ തുടക്കം. ഒരു ക്രൈമിലൂടെ ആരംഭിക്കുന്ന ചിത്രം മറ്റൊരു ക്രൈമിലൂടെ ആണ് അവസാനിക്കുന്നതും. തന്റെ ജോലി കൃത്യമായി ചെയ്ത പൊലീസുകാരിയും കുടുംബവും നേരിട്ട പ്രതിസന്ധികളും അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഡിഎൻഎ പ്രേക്ഷകർക്കുമുന്നിലേക്ക് പറഞ്ഞുവെച്ചത്. ഗായത്രി, ഹെന്ന അലക്സാണ്ടർ, ലക്ഷ്മി നാരായണൻ, റേച്ചൽ പൊന്നൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരുക്കിയ ചിത്രമാണിത്. ഇതായിരുന്നു ‘ഡിഎൻഎ’യിലേക്ക് പ്രേക്ഷകരെ ആകർ‌ഷിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷ വെറുതെ ആയില്ലെന്ന് തെളിയിക്കുകയും ചെയ്തു. മിക്ക പ്രകടനങ്ങളാണ് അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നും, ചിത്രത്തി​ന്റെ ടെക്നിക്കൽ വശം വളരെ നന്നായെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

അഷ്‌കർ സൗദാൻ ആണ് ലക്ഷ്മി നാരായണൻ എന്ന നായക കഥാപാത്രമായി വേഷമിട്ടത്. മികച്ച പ്രകടനം തന്നെ താരത്തിന് സിനിമയിൽ കാഴ്ചവയ്ക്കാനും കഴിഞ്ഞു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി റായ് മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ആ തിരിച്ചുവരവ് വെറുതെ ആയില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു അവരുടെ പ്രകടനവും. സിറ്റി പൊലീസ് കമ്മീഷണറായ റേച്ചൽ പൊന്നൂസ് എന്ന കഥാപാത്രമായാണ് ലക്ഷ്മി ചിത്രത്തിൽ വേഷമിട്ടത്. ചെറിയൊരു രംഗത്തിൽ മാത്രമെ വന്ന് പോകുന്നുള്ളൂവെങ്കിലും ബാബു ആൻറണിയുടെ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

റിയാസ് ഖാൻ, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ, അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ, കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ദൃശ്യങ്ങൾ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ രവിചന്ദ്രനും ഒരു അഭിനന്ദനമർഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here