ഡബ്‌സിയുടെ ‘മണ്ണേ നമ്പി’; അഡിയോസ് അമിഗോയിലെ ആദ്യ ഗാനം പുറത്ത്

0
190

ഡിയോസ് അമിഗോ’യിലെ ആദ്യ ഗാനം ‘മണ്ണേ നമ്പി’ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി യുവ ഗായകന്‍ ഡബ്‌സി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷത്തിലാണ് ചിത്ത്രതിലെത്തുന്നത്. ഓഗസ്റ്റ് 15 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ‘അഡിയോസ് അമിഗോ’ സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസര്‍ സംവിധാനം ആണ്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അഡിയോസ് അമിഗോ’,
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ്.

‘കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക്’ ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആര്‍ട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു.

അസോസിയേറ്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫര്‍ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, വിതരണം സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗര്‍ര്‍ര്‍.മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നര്‍മ്മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയ് കെ ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here