മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിന്റെ ഗുജറാത്ത് ഷെഡ്യൂളിന് തുടക്കമായി.നടൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.ക്യാമറമാന്‍ സുജിത്ത് വാസുദേവിനൊപ്പം നിർദ്ദേശങ്ങൾ കൊടുക്കുന്ന പ്രിത്വിയെ ചിത്രത്തിൽ കാണാൻ സാധിക്കും.
ബിഗ് ബോസ് സീസൺ സിക്സ് റിയാലിറ്റി ഷോയിൽ മോഹന്‍ലാല്‍ എമ്പുരാന്‍ അപ്ഡേറ്റ് പങ്കുവെച്ചിരുന്നു.എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ലെ ലഡാക്കിൽ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്.യുകെയിൽ ഷൂട്ട് ചെയ്തു. യുഎസ്, മദ്രാസ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കുറച്ച് കാലം ഗുജറാത്തിൽ ഷൂട്ട് ചെയ്യാനുണ്ട്. കുറച്ച് ദുബായിലും. ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും. ഈ വർഷം റിലീസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇല്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും”, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
View this post on Instagram
ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൈകോർത്തു കൊണ്ടാണ് എമ്പുരാൻ നിർമ്മിക്കുന്നത്.ആദ്യമായാണ് ലെെക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപിയാണു ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദര്ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്ഷം ആഗസ്റ്റോടു കൂടി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിന്നണിയിലുള്ളവർ. മലയാളത്തിലടക്കം സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായൊരുങ്ങുന്ന ചിത്രം ഈ വർഷാവസാനം ക്രിസ്തുമസ് ന്യൂ ഇയർ റിലീസായി പ്രദര്ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലൂസിഫറിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് വമ്പൻ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച എമ്പുരാന്റെ ലോഞ്ചിങ് വിഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽമീഡിയയിൽ തരംഗമായത്. മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ സിനിമയാണ് ലൂസിഫർ. തിയറ്ററിലും ഒടിടിയിലും വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് നടക്കുന്നത്.