‘എമ്പുരാൻ’ ഒക്ടോബർ 5ന് ആരംഭിക്കും: മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ലെെക്ക പ്രൊഡക്ഷൻസ്

0
197

ലയാളക്കരയെ ആകെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ച ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ ‘ലൂസിഫർ’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ വരവിനായി സിനിമാപ്രേമികൾ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് തരംഗമാവുന്നത്. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ‘എമ്പുരാന്റെ’ ലോഞ്ചിങ് വിഡിയോ നിമിഷങ്ങൾക്കകം തരംഗമായിട്ടുണ്ട്.

‘എമ്പുരാന്റെ’ ചിത്രീകരണം ഒക്ടോബർ അഞ്ചിന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ ലൈക്ക പ്രൊഡക്ഷൻസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രിത്വിരാജാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ചേർന്നാണ് ലൈക്ക പ്രൊഡക്ഷൻസ് എമ്പുരാൻ നിർമ്മിക്കുന്നത് . തങ്ങളുടെ സിനിമയിലൂടെ മലയാളത്തിലേക്കുള്ള ലെെക്ക പ്രൊഡക്ഷൻസി​ന്റെ വരവിൽ വളരെ സന്തോഷം തോന്നുന്നുവെന്ന് പൃഥ്വിരാജ്      പോ​സ്റ്റിൽ പറയുന്നുണ്ട്.

എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനായി നാളെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണമെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച പോ​സ്റ്റിൽ പറഞ്ഞിരുന്നു. ലൂസിഫറിൽ നിന്നും എമ്പുരാനിലേക്കെന്നു അർത്ഥം വരുന്ന ‘എൽ ടു ഇ’ എന്നാണ് പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിലുണ്ടായിരുന്നത്. മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ സിനിമയാണ് ലൂസിഫർ. മുരളി ഗോപിയായിരുന്നു ലൂസിഫറി​ന്റെ തിരക്കഥയൊരുക്കിയത്. എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത് മുരളി ​ഗോപി തന്നെയാണ്.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തുകയും തിരിച്ചു മടങ്ങുകയും ചെയ്യുന്ന വിഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത്. സെപ്റ്റംബർ മുപ്പതിന് സിനിമ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങുമെന്നാണ് മുൻപ് പറഞ്ഞിരുന്നത്. അതോടൊപ്പം ചിത്രത്തിന്റെ പ്രമേയത്തിന് അനുയോജ്യമായ ലൊക്കേഷനുകളും സംവിധായകൻ പൃഥ്വിരാജും സംഘവും കണ്ടെത്തിയിരുന്നു. മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് വിവരങ്ങളുണ്ടായിരുന്നു.

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കുമെന്നും പറഞ്ഞിരുന്നു. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രമല്ല പാൻ വേൾഡ് ചിത്രമായാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ എന്താണ് നാളെ വരാൻപോകുന്നതെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here