എമ്പുരാന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഏറ്റവും പുതിയ വാര്‍ത്ത പുറത്തുവന്നത്. എമ്പുരാന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് ഡല്‍ഹിയിലും, അതിന് ശേഷം ലഡാക്കിലേക്ക് മാറ്റും. ചിത്രത്തിന്റെ ആദ്യഷെഡ്യുളിന്റെ പാക്കപ്പ് ഈ മാസം 27നായിരിക്കും. രണ്ടാം ഷെഡ്യുള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ പേജിലൂടെ പുറത്ത് വരുന്ന വാര്‍ത്ത.
അതേസമയം, മലയാളക്കരയെ ആകെ ആകാംഷയുടെ കൊടുമുടിയില്‍ എത്തിച്ച ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വരവിനായി സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തയാണ് തരംഗമാവുന്നത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച എമ്പുരാന്റെ ലോഞ്ചിങ് വിഡിയോ നിമിഷങ്ങള്‍ക്കകം തരംഗമായി.
എമ്പുരാന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രിത്വിരാജാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം ചേര്‍ന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത് . തങ്ങളുടെ സിനിമയിലൂടെ മലയാളത്തിലേക്കുള്ള ലൈക്ക പ്രൊഡക്ഷന്‍സിന്റെ വരവില്‍ വളരെ സ്തോഷം തോന്നുന്നുവെന്ന് പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നുണ്ട്.
എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനായി നാളെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണമെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്കെന്നു അര്‍ത്ഥം വരുന്ന ‘എല്‍ ടു ഇ’ എന്നാണ് പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിലുണ്ടായിരുന്നത്. മലയാള സിനിമയില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയായിരുന്നു ലൂസിഫറിന്റെ തിരക്കഥയൊരുക്കിയത്. എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി തന്നെയാണ്.
View this post on Instagram
എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റര്‍ കൃത്രിമമായി പണിയുണ്ടെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വര്‍ക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തുകയും തിരിച്ചു മടങ്ങുകയും ചെയ്യുന്ന വിഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരുന്നത്. സെപ്റ്റംബര്‍ മുപ്പതിന് സിനിമ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. അതോടൊപ്പം ചിത്രത്തിന്റെ പ്രമേയത്തിന് അനുയോജ്യമായ ലൊക്കേഷനുകളും സംവിധായകന്‍ പൃഥ്വിരാജും സംഘവും കണ്ടെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് വിവരങ്ങളുണ്ടായിരുന്നു.
ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി സിനിമയുടെ ചിത്രീകരണം നടക്കുമെന്നും പറഞ്ഞിരുന്നു. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞിരുന്നു. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എന്താണ് നാളെ വരാന്‍പോകുന്നതെന്നാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
View this post on Instagram