‘എന്റെ അച്ഛനും അമ്മയും പോലും വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ല’: അതൃപ്തി വ്യക്തമാക്കി തമന്ന

0
326

തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി തമന്ന. അടുത്തിടെയാണ് ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. വിജയുമായുള്ള ബന്ധത്തേക്കുറിച്ച് താരം തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിവാഹത്തേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഒരു

ചടങ്ങിനിടെയാണ് ആരാധകന്റെ ചോദ്യം എത്തിയത്. എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുക തമിഴ് പയ്യന്‍മാര്‍ക്ക് ചാന്‍സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അതൃപ്തി വ്യക്തമാക്കിക്കൊണ്ടായിരുന്നു നടിയുടെ മറുപടി. തന്റെ മാതാപിതാക്കള്‍പോലും വിവാഹത്തേക്കുറിച്ച് ചോദിക്കാറില്ല എന്നായിരുന്നു താരം പറഞ്ഞത്. തന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നും തമന്ന പറഞ്ഞു.

അതേസമയം, സമീപകാലത്താണ് തെന്നിന്ത്യന്‍ നടി തമന്ന വിജയ് വര്‍മയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്.തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം തന്നെയായിരുന്നു. ഗോസിപ്പുകള്‍ രൂക്ഷമായതോടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.തമന്നയെ കണ്ടപ്പോള്‍ തന്റെ ഡേറ്റിംഗ് നിയമങ്ങള്‍ മാറ്റിയെന്ന് തുറന്ന് പറയുകയാണ് വിജയ് വര്‍മ്മ.എന്റര്‍ടെയ്‌മെന്റ് ലോകത്ത് താന്‍ പുതിയൊരാളാണെന്നും പരിജയമില്ലാത്തതുണ്ട് തന്നെ ഈ മേഖലയോട് പരിഭ്രമവും ദേഷ്യവും ഉണ്ടായിരുന്നു.അതിനാല്‍ ഈ രംഗത്തെ ആരെയും ഡേറ്റ് ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നാണ് വിജയ് വര്‍മ്മ പറയുന്നത് .

തമന്ന ഭാട്ടിയയെ കണ്ടതിന് ശേഷം ഈ കാഴ്ചപ്പാട് മാറിയെന്നും വിജയ് പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് വര്‍മ്മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒരാള്‍ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാല്‍ അത് തീര്‍ച്ചയായും കൂടുതല്‍ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല,’ എന്നാണ് തമന്ന അന്ന് പറഞ്ഞത്.

തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ ഡേറ്റിംഗ് ലൈഫിനെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു .ആദ്യ ഡേറ്റിംഗില്‍ ഞങ്ങള്‍ സെക്‌സിന് അല്ല പ്രാധാന്യം നല്‍കിയത്.മറിച്ച് പരസ്പരം മനസിലാക്കുവാനാണ് ശ്രമിച്ചത്,അടുത്തിരിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.അതൊന്നും ഫോണ്‍ ചെയ്താലോ മെസേജ് അയച്ചാലോ മനസിലാവില്ല.ജീവിതത്തില്‍ സെക്‌സ് മാത്രമല്ല അല്ലാതെയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.സമയം ആകുമ്പോള്‍ അതെല്ലാം നടക്കും” എന്നാണ് ഇരുവരും പറഞ്ഞത് . ലസ്റ്റ് സ്റ്റോറീസിലെ ചുംബന രംഗത്തിന്റെ പേരില്‍ തമന്നയും വിജയ് വര്‍മ്മയും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സ്‌ക്രീനില്‍ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. കരിയറില്‍ അടുത്ത് ഇടപഴകിയുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here