തീയേറ്ററുകളിൽ പ്രേക്ഷകരുടെ പൊട്ടിച്ചിരിയുണർത്താനായി എത്തുന്ന ചിത്രമാണ് ‘ഫാലിമി’. ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. പേരുപോലെ തന്നെ തല തിരിഞ്ഞ ഒരു ഫാമിലിയുടെ കാഴ്ചകളാണ് ഫാലിമി ചിത്രത്തിന്റെ ടീസറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ലിവിങ് ടുഗെദറിനെ കുറിച്ച് ബേസിലിന്റെ കഥാപാത്രത്തോട് പറയുന്ന സന്ദീപിന്റെ കഥാപാത്രത്തിന്റെ ഡയലോഗോടുകൂടെ ആണ് ടീസർ ആരംഭിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെ ആണ് ടീസർ പുറത്തുവിട്ടത്.
ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർറ്റൈനർ ആണ് ചിത്രം . നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് റിലീസ് ചെയ്തിരുന്നു. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.
ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം റീലീസിന് തയാറെടുക്കയാണ്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എഡിറ്റർ – നിതിൻ രാജ് ആരോൾ.
ഡി ഒ പി – ബബ്ലു അജു, സംഗീത സംവിധാനം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. മേക്ക് അപ് സുധി സുരേന്ദ്രൻ.ആർട്ട് ഡയറക്ടർ – സുനിൽ കുമാരൻ, കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് – പി സി സ്റ്റണ്ട്‌സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.