നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമായ ‘ജവാൻ’ ഇന്ന് റിലീസായിരിക്കുകയാണ്. അതിനിടെ കഴിഞ്ഞയാഴ്ച്ചയാണ് നയൻതാര പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ എക്കൗണ്ട് തുടങ്ങിയത്. ഇതിനോടകം 3.4 മില്യൺ ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. എന്നാൽ വളരെകുറച്ചുപേരെ മാത്രമേ താരം തിരിച്ചു ഫോളോ ചെയ്യുന്നുള്ളു. മലയാളത്തിലുള്ള മൂന്നു നായികമാരെയാണ് താരം ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നത്. എന്നാൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിനെ ഫോളോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാലിപ്പോൾ നയൻതാര മഞ്ജു വാര്യരെ ഫോളോ ചെയ്യുകയും മഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി താരം വീണ്ടും പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് .
നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ ഇന്നാണ് പ്രദർശനത്തിനെത്തിയത് . ജവാന് ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടിരുന്നു. നാളത്തെ വലിയ ദിവസത്തിനായി ആശംസകളെന്നും, ആ വലിയ സർപ്രൈസിനായി നിങ്ങളുടെ വലിയൊരു ആരാധിക കാത്തിരിക്കുകയെന്നുമാണ് ഇന്നലെ മഞ്ജു പങ്കിട്ട സ്റ്റോറി. നയൻതാര ഉയിരിനെയും ഉലകത്തെയും എടുത്തുനിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ആ സ്റ്റോറി നയൻ താര വീണ്ടും പങ്കുവെക്കുകയും ചെയ്തു. യു ആർ ദ സ്വീറ്റസ്സ്റ്റ് എന്നാണ് താരം സ്റ്റോറിയിൽ കുറിച്ചത്. കൂടാതെ നയൻതാര ഇപ്പോൾ മഞ്ജുവാര്യരെ ഫോളോ ചെയ്യുന്നുമുണ്ട്.
അതേസമയം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ജവാൻ ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മോശമല്ലാത്ത പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷാരൂഖ് ഖാന്റെ ഒരു മാസ്സ് ആക്ഷൻ ചിത്രമാണ് ജവാൻ എന്നാണ് ആദ്യം കണ്ടിറങ്ങിയ പ്രേക്ഷകരിൽനിന്നും മനസിലാക്കാൻ സാധിച്ചത്.
ചിത്രം പ്രീബുക്കിംഗിൽ വൻ റെക്കോർഡാണ് ചിത്രം തീർത്തിരുന്നത്. പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ജവാൻ’. ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, ദീപിക പദുകോൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അറ്റ്ലീ ആണ് ചിത്രത്തിന്റെ സംവിധായകൻ. അഡ്വാൻസ് ബുക്കിംഗിലും മികച്ച റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു ജവാൻ. ബുക്ക് മെെ ഷോയിലൂടെ 7.5 ലക്ഷം ടിക്കറ്റുകൾ അഡ്വാൻസായി വിറ്റുപോയിരുന്നു എന്നാണ് കണക്ക്.
4500 സ്ക്രീനുകളിലാണ് ജവാൻ സിനിമ റിലീസ് ചെയ്യുന്നത്. ‘ജവാൻ’ റിലീസിന്റെ ആദ്യദിനത്തിൽ തന്നെ ചിത്രം 100 കോടി കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചലച്ചിത്ര നിർമാതാക്കാൾ. ‘ജവാൻ’ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഹൈപ്പ് വലുതാണ്. അതിനാൽ തന്നെ തിയേറ്റർ ഉടമകൾ ചിത്രത്തിന്റെ പ്രദർശനങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരങ്ങൾ.