ഇന്ത്യാ – ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ദളപതി വിജയ്യുടെ ലിയോയിലെ ‘നാ റെഡി താ വരവാ’ ഗാനം പ്ലേ ചെയ്താൽ എങ്ങനെയിരിക്കും ? ഒരു ക്രിക്കറ്റ് കളിക്കിടെ സിനിമാഗാനത്തിന് എന്താണ് പ്രസക്തി എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ?
#Leo Mania everywhere 💥🖤🔥🔥🔥🔥 #Thalapathy #Vijay #indvssl #asiacup #asiacup2023 #slvsind pic.twitter.com/IEmjmfPtWv
— Seetharam Rajes (@rseetharam29) September 12, 2023
എന്നാൽ കേട്ടോളൂ ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ദളപതി വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം ഇപ്പോൾ കടൽ കടന്നും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.ഇന്ത്യാ – ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അപ്രതീക്ഷിതമായി ലിയോയിലെ ‘നാ റെഡി താ വരവാ’ ഗാനം പ്ലേ ചെയ്ത് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് സംഘാടകർ .വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് കളി കാണുന്നതിനായി അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നെങ്കിലും സംഗതി സക്സസ് ആയിരിക്കുകയാണ്.പാട്ട് കേട്ടതോടുകൂടി നിരവധിയാളുകളാണ് ഗാനത്തിനൊപ്പം ചുവടുവച്ചത്.ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.ഇതോടുകൂടി വിദേശരാജ്യങ്ങളിലും നാ റെഡി താൻ വരവാ എന്ന ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്.
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.