“ആദ്യമായിട്ട് ഓഡിഷനിൽ പങ്കെടുത്ത സിനിമയാണ് ‘ഓട്ടർഷ'”: മനോജ് കെ യു

0
185

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് മനോജ് കെ യു . മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിനയജീവിതത്തിലേക്കുള്ള തുടക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോജ്.

മനോജിന്റെ വാക്കുകൾ…

“ഒരിക്കലും സിനിമയിലേക്കെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടകങ്ങൾ ചെയ്യുന്നതിന് മുൻപേ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടി പരിശ്രമിച്ചിരുന്നില്ല, കാരണ൦ നടന്മാരെയാണോ കാണേണ്ടത് ആരെയാണോ കാണേണ്ടത് അതെങ്ങനെയാണെന്ന് അറിയില്ലായിരുന്നു. പൊതുവെ നമ്മുടെ കണ്ണൂർ ഭാഗത്തേക്ക് സിനിമകൾ ഇല്ലല്ലോ, അതുകൊണ്ടുതന്നെ ഇത് ആഗ്രഹം മാത്രമായിരുന്നു.

ഓരോ സിനിമ കാണുമ്പോഴും നമുക്ക് ആഗ്രഹം കൂടും, രണ്ട് ദിവസം കഴിയുമ്പോൾ പോകും അത്രയേ ഉള്ളൂ. അവിടെ എത്തിപ്പെടാനുള്ള വഴി എന്താണെന്നു പോലും എനിക്ക് അറിയില്ല. ഈ ഓഡിഷൻ എന്നുള്ള സംഭവം തന്നെ, ഉണ്ടെന്ന് അറിയാം ഇത് എവിടെപ്പോയിട്ട് ഓഡിഷൻ ചെയ്യണം എന്നൊന്നും അറിയില്ല. ഞാൻ ആദ്യമായിട്ട് ഓഡിഷനിൽ പങ്കെടുത്ത സിനിമയാണ് ‘ഓട്ടർഷ’, കണ്ണൂരിൽ ചിത്രീകരണം നടന്ന അനുശ്രീയുടെ പടം. ആ സിനിമ കൊണ്ടാണ് സിനിമയിൽ ധൈര്യം വന്നത്, അതായത് ഇനി സിനിമയാണ് എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചത്.

ഇത്രയും സിനിമ കണ്ടതുകൊണ്ടാണ് നിങ്ങൾക്ക് എന്നെ അറിയുന്നത്, മുൻപൊക്കെ നിങ്ങൾ സിനിമയുമായി ബന്ധമുള്ള ആളാണ് ഒരു ചാൻസ് തരുമോ എന്ന് ചോദിച്ചാൽ ഒരിക്കലും നടക്കില്ലല്ലോ. നമുക്ക് ഇങ്ങനെ ഒരു അവസരം കിട്ടുന്നു അപ്പോൾ ഓഡിഷൻ കഴിഞ്ഞ് തെരഞ്ഞെടുക്കുന്നു. അതിലാണ് സിനിമയിൽ ഒരു അഭിനയസാധ്യതയുള്ള വേഷം കിട്ടിയാൽ അഭിനയിക്കാൻ സാധിക്കും എന്ന് തീരുമാനിച്ച സിനിമയാണ് ഓട്ടോറിക്ഷ, മനോജ് വ്യക്തമാക്കി”

തിങ്കളാഴ്ച നിശ്ചയം, ഓട്ടർഷ, പ്രണയവിലാസം, ഇരട്ട, ഉരു, ലവ്‌ ഫുള്ളി യുവേഴ്‌സ് വേദ, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മനോജ് കെ യു. മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് , കുഞ്ചാക്കോ ബോബന്റെ ചാവേർ എന്നിവയാണ് പുതിയ ചിത്രങ്ങൾ. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനന്ദനം ലഭിച്ചിരുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ അഭിനയം താരത്തിന് മികച്ച പ്രേക്ഷകപ്രശംസ നേടിക്കൊടുത്തിരുന്നു, സെന്ന ഹെഗ്‌ഡെയുടെ ആക്ഷേപഹാസ്യമായ ചിത്രത്തിലെ കുവൈറ്റ് വിജയൻ എന്ന സ്വേച്ഛാധിപത്യ കുടുംബനാഥനായി മനോജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here