ബിനോയ് വേളൂർ സംവിധാനം നിർവഹിക്കുന്ന ഒറ്റമരം എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പ്രശസ്ത സംവിധായകൻ ജോഷി മാത്യു ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. സൂര്യ ഇവൻറ് ടീമിൻറെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുടെ രാഗം ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:00 മണിക്ക് നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.
ജീവിതത്തിനു നേർക്കു പിടിച്ച കണ്ണാടി പോലെ തെളിഞ്ഞു കാണുന്ന തരത്തിൽ, നമുക്കു ചുറ്റും ഏറെ പരിചിതമായ കഥാപാത്രങ്ങളും, ജീവിച്ചു തീർക്കുമ്പോഴേക്കും തീർന്നുപോകുന്ന ജീവിതങ്ങളും, കുടുംബ ബന്ധങ്ങളിലെ അകം പുറം കാഴ്ച്ചകൾ അനാവരണം ചെയ്യുകയും ചെയ്യുന്ന ചിത്രമായ ഒറ്റമരം കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള മികച്ച ഫീൽ ഗുഡ് ചിത്രമാണ്.
മോസ്‌കോ കവല എന്ന ചിത്രത്തിനു ശേഷം ബിനോയ് വേളൂർ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. സൂര്യ ഇവൻറ് ടീം നിർമ്മിക്കുന്ന ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത് സുനിൽ എ സക്കറിയയാണ്.
ബാബു നമ്പൂതിരി, കൈലാഷ്, നീന കുറുപ്പ്, ഗായത്രി, സുനിൽ എ സക്കറിയ, പി ആർ ഹരിലാൽ, മുൻഷി രഞ്‌ജിത്ത്, കൃഷ്ണപ്രഭ, അഞ്ജന അപ്പുകുട്ടൻ, സുരേഷ് കുറുപ്പ് , ലക്ഷ്‌മി സുരേഷ്, കോട്ടയം പുരുഷൻ, സോമു മാത്യു, ഡോക്ടർ അനീസ് മുസ്തഫ, ഡോക്ടർ ജീമോൾ, മനോജ് തിരുമംഗലം, സിങ്കൽ തന്മയ, മഹേഷ് ആർ കണ്ണൻ , മാസ്റ്റർ മർഫി, കുമാരി ദേവിക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നത്.
ക്യാമറ കെെകാര്യം ചെയ്യുന്നത് രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് ആയെത്തുന്നത് വിനോജ് നാരായണൻ, എഡിറ്റിംഗ് ചെയ്യുന്നത് സോബി എഡിറ്റ് ലൈൻ, മ്യൂസികും ഒറിജിനൽ സ്‌കോറും ഒരുക്കുന്നത് വിശ്വജിത് സി ടി, സൗണ്ട് ഡിസൈൻ ചെയ്യുന്നത് ആനന്ദ് ബാബു, ലിറിക്‌സ് നിധിഷ് നടേരി , വിനു ശ്രീലകം, കളറിസ്റ്റ് മുത്തുരാജ്.
ആർട്ട് ചെയ്യുന്നത് ലക്ഷ്മൺ മാലം, വസ്‌ത്രാലങ്കാരം കെെകാര്യം ചെയ്യുന്നത് നിയാസ് പാരി, മേക്കപ്പ് രാജേഷ് ജയൻ, സ്‌റ്റിൽസ് മുകേഷ് ചമ്പക്കര, പ്രൊഡക്‌ഷൻ കൺട്രോളർ ശശി മയനൂർ, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുന്നേപ്പറമ്പിൽ, ലൊക്കേഷൻ മാനേജർ റോയ് വർഗീസ്, പി ആർ ഓ ഹസീന ഹസി.