ലഹരി ഉപയോഗമല്ല ഒഴുക്കാണ് തടയേണ്ടത്: ധ്യാന്‍ ശ്രീനിവാസന്‍

0
188

ഹരി ഉപയോഗമല്ല ഒഴുക്കാണ് തടയേണ്ടതെന്ന് ധ്യാന്‍ ശ്രീനിവാസന്‍. നദികളില്‍ സുന്ദരി യമുനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് നടന്‍ പറഞ്ഞത്. ഈ രാജ്യത്ത് നിയമപരമല്ലാത്തത് കൊണ്ട് ഞാന്‍ ലഹരി ഉപയോഗിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

ധ്യാനിന്റെ വാക്കുകള്‍…

‘ഞാന്‍ ലഹരി നിര്‍ത്തിക്കഴിഞതിന് ശേഷം മാത്രമാണ് പറയാന്‍ സാധിക്കൂ. നിരവധി പേര്‍ പറഞ്ഞു, നേരത്തെ പറയാന്‍ പാടില്ലേയെന്ന്. ഞാന്‍ സിന്തറ്റിക്ക് ഉപയോഗിച്ചത് കോളജ് കാലഘട്ടത്തിലാണ്. അതിന് ശേഷം ഞാന്‍ ഉപയോഗിച്ച സാധനങ്ങളെല്ലാം 3- 4 വര്‍ഷമേ ആയിട്ടുള്ളൂ. ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞെന്നെയുള്ളൂ. ബോധവത്ക്കരണം ഉണ്ടാക്കിയെക്കാം എന്നുള്ള രീതിയിലുള്ള ഇന്റര്‍വ്യു അല്ല. അങ്ങനെ പറഞ്ഞതിന് ശേഷം നിരവധിയാള്‍ക്കാര്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നീ ഇന്നത്തെ ഒരു വിഷയമാണെന്ന് എനിക്ക് തോന്നീ.

താരങ്ങള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്ന് സംശയനിഴലുകള്‍ നില്‍ക്കുമ്പോള്‍ ലഹരിമരുന്നിനെക്കുറിച്ച് തുറന്ന് പറഞ്ഞത് എന്റെ ഇമേജിനെ ബാധിക്കുമെന്ന് തോന്നീയിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഞാനൊരിക്കലും തുറന്ന് പറയില്ല. എല്ലാം താരങ്ങളുമില്ലല്ലോ, ചുരുക്കം ചില താരങ്ങള്‍ മാത്രമേയുള്ളൂ. അത് എല്ലാ മേഖലയിലും, മീഡിയയയിലുണ്ട്, ഈ സ്ഥലത്തും രാജ്യത്തും മൊത്തം വ്യാപകമായി കിടക്കുന്ന സാധനമാണല്ലോ? പ്രത്യേകിച്ച് ചുരുക്കം ചില നടന്മാര്‍ ഉപയോഗിക്കുന്നുണ്ടാകും. അതെനിക്കറിയില്ല. നമ്മള്‍ ഇപ്പോഴും പറയുന്നത് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്, വരുന്നത് എവിടെയാണെന്നല്ലേ ചോദിക്കേണ്ടത്. അന്വേഷണം ഒരിക്കലും മുകളിലേക്കെത്തുന്നില്ല. ഇപ്പോഴും പ്രാദേശികമായ ഭാഗത്ത് മാത്രം.

മുകളിലോട്ട് നോക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാകുന്നില്ല. പലപ്പോഴും മയക്കുമരുന്നുകള്‍ അന്യനാട്ടില്‍ നിന്നാണ് വരുന്നത്. ഒരു പരിധി വരെ ഇതിന്റെ ഒഴുക്ക് ഗവണ്‍മെന്റിനും പൊലീസിനും തടയാന്‍ സാധിച്ചിട്ടുണ്ട്. ദിവസവും പത്രം വായിക്കുമ്പോള്‍ കഞ്ചാവ് വേട്ട എന്ന സ്ഥാനത്ത്, എംഡിഎംഎയിലോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. 2020 മുതല്‍ കാണുന്ന വാര്‍ത്തകളാണിത്. സിന്തറ്റിക്കിനെ ഒരിക്കലും പിന്തുണയ്ക്കാന്‍ പാടില്ലെന്നതിന്റെ ഉദാഹരണം തന്നെയാണ് ഞാന്‍. അതു കൊണ്ടാണ് ഞാന്‍ ലഹരിയെക്കുറിച്ച് പറഞ്ഞത്. മറ്റേത് ഒരിക്കലും പ്രമോട്ട് ചെയ്യുകയുമില്ല,മോശം പറയുകയുമില്ല. കഴിഞ്ഞ ദിവസം രണ്ട് മൂന്ന് മാസം ആംസ്റ്റര്‍ഡാം യാത്രയില്‍ ഞാന്‍ വലിച്ചതാണ്. അവിടെ ലീഗലാണ്.തായ്‌ലന്‍ഡിലും, നാല്‍പതോളം രാജ്യങ്ങളിലും ലീഗലാണ്. ഈ രാജ്യത്ത് നിയമപരമല്ലാത്തത് കൊണ്ട് ഞാന്‍ ഉപയോഗിക്കില്ലെന്നേയുള്ളൂ. പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ ഉപയോഗിക്കാം’

LEAVE A REPLY

Please enter your comment!
Please enter your name here