‘ജയിലറി’ന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ

0
180

രജനികാന്ത് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയിലറി’ന്റെ ലാഭ വിഹിതത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സണ്‍ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും.

അതേസമയം, രജനികാന്തിന്റെ ജയിലര്‍ തമിഴ് സിനിമാ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ 600 കോടിയാണ് നേടിയിരിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയിലര്‍ ഒ.ടി.ടി എത്തുകയാണ്. സെപ്റ്റംബര്‍ ഏഴിന് പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലായാണ് ജയിലര്‍ ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ആണ്. രജനിയുടെ 169-ാം ചിത്രമാണ് ‘ജയിലര്‍’. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലര്‍ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. കാമിയോ റോളില്‍ മോഹന്‍ലാലും ചിത്രത്തിലുണ്ട്. വിനായകന്‍, തമന്ന, രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

അതേസമയം,രജനീകാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടര്‍ന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സണ്‍ പിക്‌ചേഴ്‌സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്‌സ് 7 കാര്‍ സമ്മാനിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും സമ്മാനം നല്‍കിയിരുന്നു സണ്‍ പിക്‌ചേഴ്‌സ്. നെല്‍സണ് ചെക്ക് നല്‍കുന്നതിന്റെ ചിത്രം സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. ലാഭവിഹിതം മാത്രമല്ല ഒരു ആഡംബര കാറും നെല്‌സണ് നല്‍കിയിട്ടുണ്ട്. രജനികാന്തിനെപ്പോലെ നല്‍കിയിരിക്കുന്നതില്‍ നിന്ന് ഇഷ്ട കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം നെല്‍സണും നല്‍കിയിരുന്നു.

ഒരു കോടിക്ക് മുകളില്‍ വില വരുന്ന ആഡംബര ഇരുവര്‍ക്കും കലാനിധി മാരന്‍ കഴിഞ്ഞ ദിവസങ്ങളിലായി സമ്മാനിച്ചത്. ജയിലര്‍ മെഗാവിജയം നേടിയത് കൊണ്ട് തന്നെയും കോടികള്‍ വാരിയെറിഞ്ഞാണ് അദ്ദേഹം ഈ വിജയം ആഘോഷമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു വാര്‍ത്തയാണ്. ജയിലറിന്റെ വിജയത്തിന് പ്രധാനഘടകമായ നടന്‍ വിനായകനും സംഗീതം ചെയ്ത അനിരുദ്ധിനും ഇത്തരത്തിലുള്ള സമ്മാനം നല്‍കണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം. സണ്‍ പിക്‌ചേഴ്‌സിന്റെ പേജുകളിലാണ് ഇത്തരം ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ട് കമന്റുകള്‍ നിറയുന്നത്.

വിക്രം സിനിമ വന്‍വിജയം നേടിയപ്പോള്‍ ലോകേഷിനും സൂര്യയ്ക്കും കമല്‍ഹാസന്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അന്നും അനിരുദ്ധിന് പ്രത്യേക സമ്മാനങ്ങള്‍ ആരും നല്‍കിയില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ആറായിരം കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഇപ്പോഴും തിയറ്ററില്‍ തന്നെ തുടരുകയാണ് രജനികാന്ത് ചിത്രം ജയിലര്‍. അതോടൊപ്പം സിനിമയുടെ ലാഭവിഹിതത്തില്‍ നിന്നും നൂറു കോടിയോളം രൂപ രജനികാന്തിന് കലാനിധി മാരന്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേയാണ് കഴിഞ്ഞ ദിവസം കോടികള്‍ വിലയുള്ള കാറുകളും ഇരുവര്‍ക്കും സമ്മാനിച്ചത്.

രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്‌സ് 7 ന്റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്. സമീപ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.നൂറ് കോടി രൂപക്ക് നെറ്റ്ഫ്‌ലിക്‌സാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .നെറ്റ്ഫ്ളിക്സില്‍ സിനിമ റിലീസായി പതിനാല് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here