റാഞ്ചി പറക്കാൻ ഗരുഡൻ നവംബറിലെത്തും

0
245

രുൺ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗരുഡന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി.നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. അരുൺ വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത്‌ സിനിമ കൂടിയാണ്. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ജിനേഷ് എം ന്റെയാണ് കഥ. ‘ജനഗണമന’, ‘കടുവ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ ‘പാലാപ്പള്ളി തിരുപ്പുള്ളി’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജെയ്ക്‌സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ ചിത്രത്തിൽ എത്തുന്നത്. മലയാളികളുടെ സ്വന്തം അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധക സമൂഹം ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് ‘ഗരുഡൻ’.പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ചിത്രം എന്ന കാര്യത്തിൽ സംശയമില്ല എന്നാണ് ആരാധകർ പറയുന്നത്.

കഥ – ജിനേഷ് എം, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം -അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ ഇൻചാർജ് – അഖിൽ യശോധരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ, കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ് എന്നിവരാണ് നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here