തെന്നിന്ത്യയുടെ സ്വന്തം ദളപതി വിജയ് നായകനായി എത്തിയ ഗോട്ട് സമീപ ദിവസമാണ് റിലീസിനെത്തിയത്.തിയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടർന്നുക്കൊണ്ടിരിക്കെ ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.ഗോട്ട് ഒടിടിയിൽ എത്തുമ്പോൾ അൺകട്ട് പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അൺകട്ട് പതിപ്പിന് മൂന്ന് മണിക്കൂർ 40 മിനിറ്റ് ദെെർഘ്യ മുണ്ടെന്നാണ് തമിഴ് സിനിമാവൃത്തങ്ങൾ പറയുന്നത്.നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മൂന്ന് മണിക്കൂറാണ് സിനിമയുടെ ആകെ ദെെർഘ്യം. തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു.സാധാരണയായി ഒടിടിയിൽ സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതുകൊണ്ടും സമയപരിധി ഇല്ലാത്തതുകൊണ്ടുമാണ് നിർമ്മാതാക്കൾ അൺകട്ട് പതിപ്പിലേക്ക് എത്തിച്ചേർന്നത്.അതേ സമയം ചിത്രത്തിൻറെ രണ്ടാം ഭാഗം അണിയറയിൽ പുരോഗമിക്കുകയാണ്.
രണ്ടാം ഭാഗത്തിനുള്ള സാധ്യതകൾ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്.രണ്ടാം ഭാഗത്തിൽ വിജയിക്ക് പകരം അജിത് നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്തംബർ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. വെള്ളിയാഴ്ചയിൽ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ അവധിദിനമായ ശനിയാഴ്ച വീണ്ടും വരുമാനമുയർന്നു. വളരെ പെട്ടന്നാണ് ഗോട്ട് 100 കോടി ക്ലബിൽ പ്രവേശിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രമായി 200 കോടി വരുമാനത്തിലേക്ക് കടക്കുകയാണ്.