‘എന്തെങ്കിലുമൊക്കെ ചെയ്യ് അളിയാ…’ ; ഗർർർ സക്സസ് ടീസർ പുറത്തെത്തി

0
157

കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഗർർർ സക്സസ് ടീസർ പുറത്തെത്തി.ചിത്രത്തിലെ പ്രധാന രംഗം ഉൾപ്പെടുത്തിക്കൊണ്ടാണ് സക്സസ് ടീസർ പുറത്തെത്തിയിരിക്കുന്നത്.കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ദര്‍ശന്‍ എന്ന പേരിലെത്തുന്ന മോജോ എന്ന സിംഹവും ടീസറില്‍ ഉണ്ട്.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന്റെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ദർശൻ എന്ന സിംഹവും ചാക്കോച്ചനും സുരാജും ചേർന്ന് ചിരിയുടെ പെരുമഴയാണ് തിയറ്ററുകളിൽ തീർത്തത്.അടുത്തകാലത്തെത്തിയ മികച്ച കോമഡി എന്റർടെയിനർ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ.ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ‘ദർശൻ’ എന്നു പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ്‌ ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ്‌ കെ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ഗറിനുണ്ടായിരുന്നു

 

View this post on Instagram

 

A post shared by Rakhil (@rakhil._)

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: ആർജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here