‘ഗുരുവായൂരമ്പലനടയിൽ’ ഡിസ്നിപ്ലസ് ഹോട്​സ്റ്റാറിലേക്ക് : തീയതി പുറത്ത്

0
245

പൃഥ്വിരാജ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഏറ്റവും പുതിയ ചിത്രമാണ് ​’ഗുരുവായൂരമ്പലനടയിൽ’. വിപിൻ ദാസി​ന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വളരെ വിജയകരമായാണ് പ്രദർശനം തുടരുന്നത്. ഇപ്പോൾ ചിത്രം ഓടിടിയിലേക്ക് എത്തുന്നതി​ന്റെ ആവേശത്തിലാണ് ആരാധകർ. ചിത്രം ഡിസ്നി പ്ലസ് ഹോട്​സ്റ്റാറിലൂടെ ജൂൺ 27 നാണ് സ്ട്രീമിങ് ആരംഭിക്കുക. ഡിസ്നി പ്ലസ് ഹോട്​സ്റ്റാർന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

അളിയന്മാരായി ഉള്ള പൃഥ്വിരാജി​ന്റെയും, ബേസിൽ ജോസഫി​ന്റെയും കോംബോ ആയിരുന്നു പ്രേക്ഷകർ ഏറെ ആഘോഷിച്ചത്. കൂടാതെ പ്രേക്ഷകർ പ്രതീക്ഷിക്കാതെയുള്ള ട്വി​സ്റ്റുകളും തമാശകളുമെല്ലാം തീയേറ്ററിൽ വലിയ രീതിയിൽ കെെയ്യടി നേടിയിരുന്നു. ഒരു കല്യാണം നടത്താൻ ചിലർ പെടുന്ന പാടുകളും, എന്നാൽ അതോടൊപ്പം അതേ കല്യാണം മുടക്കാൻ ചിലർ ചെയ്യുന്ന കാര്യങ്ങളുമൊക്കെ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തി വമ്പൻ ഹിറ്റായ ചിത്രമാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രം . ആ സിനിമയുടെ സംവിധായകൻ ആയ വിപിൻ ദാസാണ് ഈ ചിത്രത്തി​ന്റെയും സംവിധാനം നിർവ്വഹിക്കുന്നത് എന്നതും ഈ സിനിമയ്ക്കായി പ്രേക്ഷകർക്ക് കാത്തിരിക്കാനുള്ള ഒരു കാരണമായിരുന്നു. എന്തായാലും പ്രേക്ഷകർ പ്രതീക്ഷിച്ചതിലധികം വിജയമാണ് ചിത്രം നൽകിയിരിക്കുന്നത്. ബേസിലി​ന്റെയും പൃഥ്വിരാജി​ന്റെയും ലൗഡ് കോമഡികളും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാപശ്ചാത്തലവും ചിത്രത്തിനുണ്ടെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങൾ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുക എന്ന് ചിത്രമിറങ്ങുന്നതിന് മുൻപ് പല റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ വില്ലൻ എന്നതിലുപരിയായിട്ടുള്ള രസകരമായ കഥാപാത്രമാണ് പൃഥ്വിരാജിന് ചിത്രത്തിലുള്ളത്.

 

ജയ ജയ ജയ ജയ ഹേ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജൻ,നിഖില വിമൽ,ജഗദീഷ്,യോഗി ബാബു തുടങ്ങി വൻ താരനിര ചിത്രത്തിൻറെ ഭാഗമായിരുന്നു. ഈ ചിത്രത്തി​ന്റെ മറ്റൊരു പ്ത്യേകത വളരെ ഫ്രഷ് ആയിട്ടുള്ള കോമ്പോകളായിരുന്നു ഏറെയും പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ സിനിമയ്ക്കും ആ പുതുമ നിലനിർത്താൻ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here