നാച്ചുറൽ സ്റ്റാർ നാനി നായക കഥാപാത്രമായി പ്രദർശനത്തിനെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹായ് നണ്ണാ’. തമിഴിൽ അടുത്തിയെ വമ്പൻ വിജയമായ ചിത്രം ‘ഡാഡ’യുടെ റീമേക്കാണ് ഹായ് നണ്ണ എന്നെല്ലാം അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ നാനി. ഹായ് നണ്ണാ പൂർണ്ണമായും ഒരു ഒറിജിനൽ സിനിമ ആണെന്നും ഡാഡയുടെ റീമേക്ക് അല്ലെന്നും, ഇപ്പോൾ അടുത്തകാലത്തായി പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും നാനി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് നാനിയുടെ ഹായ് നാണ്ണായുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നാനിയുടെയും നടി മൃണാൾ ഠാക്കൂറിന്റെയും ലിപ് ലോക്ക് രംഗവും ടീസറിൽ ഉൾപ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ നാനിയോട് ഒരിക്കൽ ഒരു സംശയം ചോദിച്ചതും വലിയ ചർച്ചയായിരുന്നു. തിരക്കഥയിൽ ആ ലിപ് ലോക്ക് രംഗം അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉൾപ്പെടുത്തിയതാണോ എന്നായിരുന്നു ആ ചോദ്യം.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് നാനി പ്രതികരിച്ചത് വളരെ പക്വതയോടെയായിരുന്നു. അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളിൽ തനിക്കു ലിപ് ലോക്കുണ്ടായിരുന്നില്ല എന്നും നാനി വ്യക്തമാക്കിയിരുന്നു . തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത്തരം രംഗങ്ങൾ ചെയ്യുന്നതെന്ന് നാനി പറഞ്ഞിരുന്നു. സംവിധായകന്റെ കാഴ്ചപ്പാടാണ് അതിൽ പ്രധാനമമെന്നും അതിൽ തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന് പ്രസക്തിയല്ല എന്നും മാധ്യമപ്രവർത്തകനോട് നാനി പറഞ്ഞു.
സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടിൽ എത്തുമ്പോൾ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഹായ് നാണ്ണാ ഒരു വലിയ വിജയമായി മാറുന്ന ചിത്രമായിരിക്കും എന്നും ആരാധകർ പറയുന്നുണ്ട്.
ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഷൊര്യുവാണ് . അച്ഛൻ-മകൾ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബർ ഏഴിന് ആണ് പ്രദർശനത്തിനെത്തുക . സാനു ജോൺ വർഗീസ് ഐഎസ്‍സി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് . ഹിന്ദിയിൽ ‘ഹായ് പപ്പയെന്ന’ പേരിലും ചിത്രം എത്തുമ്പോൾ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത് . പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയിൽ നാനിയും മൃണാൾ താക്കൂറും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വരെ ഇരുവരുടെയും കെമിസ്ട്രി എത്രത്തോളമുണ്ടെന്ന് പറയാൻ കഴിയുന്നവയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.