‘സഹോദരാ പിറന്നാള്‍ ആശംസകള്‍’; വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിവിന്‍ പോളി

0
135

സിനിമക്കുള്ളിലെ സൗഹൃദങ്ങളില്‍ പിറന്ന സിനിമകള്‍ ഏറിയവയും ജനപ്രീതി നേടുന്നവയാണ്. അതുപോലെ ഒരു കൂട്ടുക്കെട്ടാണ് നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍, ഇവരുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സൗഹൃദം പോലെ തന്നെ പ്രിയപ്പെട്ടതാണ്.

വിനീത് ശ്രീനിവാസന്റെ പിറന്നാളിന് ആശംസകളറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. ‘സഹോദരാ, പിറന്നാള്‍ ആശംസകള്‍. മികച്ചൊരു വര്‍ഷം ആശംസിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ‘തട്ടത്തിന്‍ മറയത്തി’ലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍. വിനീത് ശ്രീനിവാസന്റെ 39-ാം പിറന്നാളാണ് ഇന്ന്.

വിനീത് ശ്രീനിവാസന്‍ ആദ്യമായ് സംവിധാനം ചെയ്ത മലര്‍വാടി എന്ന സിനിമയിലൂടെയാണ് നിവിന്‍ പോളി സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ഇരുവരുടെ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമാണ് നിവിന് മലയാള സിനിമയില്‍ നിലയുറപ്പിച്ച് നല്‍കിയത്. ഇരു ചിത്രങ്ങളും ഇന്‍ഡസ്ട്രി ഹിറ്റുകളായിരുന്നു.

2022ല്‍ റിലീസായ ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ പോളി പ്രധാന താരമാണ്. എണ്‍പതുകളിലെ ചെന്നൈ ജീവിതമാണ് ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

അതേസമയം, വിനീത് ശ്രീനിമോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിന് ഹരം എന്നാണ് പേര്. വിനീത് ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്നു. ആദ്യമായാണ് മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്നത്.

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പൂച്ചയ്‌ക്കൊരു മൂക്കുത്തി. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രങ്ങള്‍.

ഈ ചിത്രങ്ങളില്‍ അധികവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. കൊറോണ പേപ്പേഴ്‌സ് ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം തിരുവനന്തപുരത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. പ്രിയ മണി ആണ് നേരില്‍ നായിക.

LEAVE A REPLY

Please enter your comment!
Please enter your name here