ശ്രീകൃഷ്ണന്റെ ജന്മനാളായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ജന്മാഷ്ടമി ആശംസകള്‍ അറിയിച്ചത്. ശ്രീകൃഷ്ണന്റെ കളങ്കമില്ലാത്ത ബാല്യം വിളിച്ചോതുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ആശംസ അറിയിച്ചിക്കുന്നത്.ഗോപപാലകരോടൊപ്പം വെണ്ണ കട്ട് തിന്നുന്ന ശ്രീകൃഷ്ണന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ആശംസ അറിയിച്ചിരിക്കുന്നത്. ‘ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ ‘ എന്ന് ചിത്രത്തിന് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.
‘ധര്‍മ്മ സംസ്ഥാപനത്തിനായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകള്‍ക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകള്‍’. എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്. കൊച്ചു കണ്ണനെ താലോലിക്കുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
View this post on Instagram
മഞ്ഞ നിറത്തിലുള്ള സാരിയാണ് അനുശ്രീ ധരിച്ചത്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസില്‍ സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്. ട്രഡീഷണല്‍ മാലയും കമ്മലും മൂക്കുത്തിയുമെല്ലാമണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീ എത്തിയത്. കുഞ്ഞി കണ്ണനെ മടിയില്‍ താലോലിക്കുകയാണ് ചിത്രങ്ങളില്‍ അനുശ്രീ. മഞ്ഞപട്ടുടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ചാണ് കുഞ്ഞി കണ്ണന്‍ ഒരുങ്ങിയത്.
View this post on Instagram
അതേസമയം,അശ്വതി ശ്രീകാന്തും ശ്രീകൃഷ്ണ ജയന്തിആശംസകള്‍ അര്‍പ്പിച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ മകളെ രാധയായി ഒരുക്കിയിട്ടുണ്ട്. അതിനൊടൊപ്പം അശ്വതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
അതേസമയം,രാജ്യത്തുടനീളം ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ജന്മാഷ്ടമി. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഭക്തര്‍ ആഘോഷിക്കുന്നു. രാജ്യത്തിലെ എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാനവ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടര ലക്ഷത്തോളം കുട്ടികളാണ് പങ്കെടുക്കുക. രാധാകൃഷണന്മാരുടെ വേഷങ്ങളില്‍ കുട്ടികള്‍ അണിഞ്ഞൊരുങ്ങി ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും നടക്കും.