അത് എങ്ങനെ പീഡനമാകും? തുറന്ന് പറഞ്ഞ് ജാനകി സുധീര്‍

0
324

രസ്പരം ഇഷ്ടപ്പെട്ട് ചെയ്തതിനെ പീഡനമെന്ന് പറയാന്‍ സാധിക്കില്ലെന്ന് നടി ജാനകി സുധീര്‍. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

ജാനകി സുധീറിന്റെ വാക്കുകള്‍…

പരസ്പരം ഇഷ്ടപ്പെട്ട് ചെയ്തതിനെ പീഡനമെന്ന് പറയാന്‍ സാധിക്കില്ല. എന്റെ സമ്മതമില്ലാതെ ഒരാള്‍ ചെയ്യുന്നതിനെയാണല്ലോ? പീഡനമെന്ന് പറയുന്നത്. അല്ലെങ്കില്‍ ഉപദ്രവിച്ചാലാണ് എനിക്ക് പീഡനമെന്ന് പറയാന്‍ സാധിക്കൂ. ചിലപ്പോള്‍ വാഗ്ദാനങ്ങളുടെ പേരില്‍ അങ്ങനെ ചെയ്തതതായിരിക്കും. പരസ്പരം ഇഷ്ടം കൊണ്ട് മാത്രം ചെയ്‌തെന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെ ഓഫേഴ്‌സും മറ്റും പറഞ്ഞിട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടാകും. അതിനുശേഷം ഇവര്‍ ഇങ്ങനെ പോയത് കൊണ്ട് കേസിന്റെ പുറകേ പോയതായിരിക്കാം.

ഇന്നത്തെ സാഹചര്യത്തില്‍ പുരുഷന്മാര്‍ക്ക് നീതി നിഷേധിക്കുന്നതായി തോന്നുന്നില്ല. ഒരുപാട് പേര്‍ പുരുഷന്മാര്‍ സംസാരിക്കുന്നണ്ടല്ലോ? ആ കാലത്തേക്ക് എത്തി. കോടതിയിലാണെങ്കിലും രണ്ടുപേര്‍ക്കും ഇക്വാളിറ്റിയെന്ന നിലയിലാണ് വരുന്നത്. അതുകൊണ്ട് എനിക്ക് ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ തോന്നുന്നില്ല, പക്ഷേ നേരത്തെ അങ്ങനെയല്ല, പെണ്ണ് എന്ത് പറഞ്ഞാലും വിശ്വസിക്കും. പക്ഷേ ഇന്ന് അങ്ങനെയല്ല ആള്‍ക്കാര്‍ കുറച്ച് ലിബറലായി സംസാരിക്കാന്‍ തുടങ്ങി.

അതേസമയം, അഭിനയത്തിലും മോഡലിംഗിലുടെയാണ് ജാനകി ജാനകി സുധീര്‍ പ്രേക്ഷകരുടെ മനസിലേക്ക് ഇടംപിടിച്ചത്. എന്നാല്‍ ജാനകിയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലാണ് ജനകി മത്സരാര്‍ത്ഥിയായി എത്തുന്നത്. തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും പറഞ്ഞിരുന്നു. തിരുവനന്തപരും വെഞ്ഞാറമൂട് സ്വദേശിയാണ് ജാനകി. അഭിനയവും മോഡലിംഗുമൊക്കെ കരിയറാക്കാന്‍ തീരുമാനിച്ചതോടെയാണ് കൊച്ചിയിലേക്ക് താമസം മാറുന്നത്.

എട്ട് വര്‍ഷം മുമ്പാണ് ജനകിയുടെ അച്ഛന്‍ മരിക്കുന്നത്. അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. ജാനകിയാണ് ഇളയമകള്‍. അഭിനേത്രിയാവുക എന്ന മോഹം ജാനകിയുടെ മനസില്‍ മുളയ്ക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. ഇന്ന് യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിന് വരുന്ന താരങ്ങളേയും അവരെ എല്ലാവരേയും ആരാധനയോടെ നോക്കി നില്‍ക്കുന്നതുമൊക്കെയാണ് ജാനകിയുടെ മനസില്‍ ഒരുനാള്‍ തനിക്കും താരമാകണമെന്ന ചിന്ത ജനിപ്പിക്കുന്നത്. അത്ര സുഖകരമല്ലാത്ത ബാല്യമായിരുന്നു ജാനകിയുടേത്. അച്ഛന്റെ മദ്യാപനം ആയിരുന്നു കാരണം. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. പ്ലസ് ടു വരെ ഒരു പരീക്ഷയും പഠിച്ചെഴുതിയിരുന്നില്ലെന്നും പഠനം കൊണ്ട് ഒന്നുമാവാന്‍ പോവില്ലെന്ന് അറിയാമായിരുന്നുവെന്നും ജാനകി പറഞ്ഞിട്ടുണ്ട്. സാധാരണക്കാരിയായ ജാനകിയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എങ്ങനെ അതിലേക്ക് എത്താം എന്നറിയില്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു മാസികയില്‍ തന്റെ മുഖം കവര്‍ ചിത്രമായി വന്നിരുന്നു. അതിന് ശേഷം അവസരങ്ങള്‍ വന്നെങ്കിലും താന്‍ ചെറുതായതിനാല്‍ അവസരം നഷ്ടമായി. പിന്നീട് കൊച്ചിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് മോഡലിംഗും സീരിയലുമൊക്കെ ചെയ്തു തുടങ്ങി. ആ സമയത്താണ് ചങ്ക്സില്‍ അഭിനയിക്കുന്നത്.

ഇതിനിടെയാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. അതിന് വഴിയൊരുക്കിയത് ഒരു ബിക്കിനി ഫോട്ടോഷൂട്ടായിരുന്നു. അതിന് ശേഷം നിരവധി അവസരങ്ങള്‍ തേടീയെത്തി. കുറച്ച് എക്‌സ്‌പോസ്ഡും ബോള്‍ഡായിട്ടുള്ളതുമായ ക്യാരക്ടറുകളാണ് നടിക്ക് അന്ന് ലഭിച്ചിരുന്നത്. അങ്ങനെ പോകുന്നതിനിടെയാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. കൂടുതല്‍ ആളുകള്‍ അറിയുന്ന താരമാകണം എന്ന ആഗ്രഹം തന്നെയാണ് ജാനകിയെ ബിഗ് ബോസിലെത്തിക്കുന്നത്. ഷോയില്‍ ഒരാഴ്ചയേ നില്‍ക്കാനായുള്ളൂവെങ്കിലും ആഗ്രഹിച്ചത് നേടിയെടുത്താണ് അവിടെ നിന്നും ഇറങ്ങിയത്. എന്നെ കൂടുതല്‍ പേര്‍ അറിയണമെന്നുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായി എന്നാണ് തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് ജാനകി പറഞ്ഞത്. അതേസമയം അഭിനേത്രിയാകാനുള്ള തന്റെ തീരുമാനത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്ന് ജാനകി പറഞ്ഞിരുന്നു.

അമ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അതൊന്നും നടക്കുന്ന കാര്യമല്ല, എന്തിനാണ് അതിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍. അന്ന് എവിടെയും എത്തില്ലെന്ന് പറഞ്ഞവര്‍ നീ രക്ഷപ്പെടുമെന്ന് അന്നേ അറിയാമായിരുന്നുവെന്നാണ് ഇന്ന് പറയുന്നത്” എന്നാണ് ജാനകി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാനകി. ഈയ്യടുത്ത് ജാനകി പങ്കുവച്ച ബോള്‍ഡ് ചിത്രങ്ങളും വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here