മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരു ഹൊറർ ത്രില്ലെർ; ‘ഹണ്ടിന്റെ’ ട്രൈലെർ പുറത്തിറങ്ങി

0
200

ഭാവനയെ നായികയാക്കി കൊണ്ട് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലെർ ‘ഹണ്ടിന്റെ’ ട്രൈലെർ പുറത്തിറങ്ങി. ചിത്രത്തിന്റെ വിതരണക്കാരായ ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ട്രൈലെർ പുറത്ത് വിട്ടിരിക്കുന്നത്.

കടുവ, കാപ്പ എന്നീ ഹിറ്റുകൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ചിന്താമണി കൊലക്കേസിന് ശേഷം നടി ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 16 വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

ഹൊറർ ത്രില്ലർ ജോണറിൽ ഒരു മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ട്രൈലെറിൽ നിന്ന് വ്യക്തമാണ്. ഷാജി കൈലാസ് എന്ന കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്ന സൂചനയും ട്രൈലെർ നൽകുന്നുണ്ട്.
അത്യന്തം സസ്‌പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം മെഡിക്കൽ ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളും അവയുടെ ചുരുളുകൾ അഴിയുന്നതുമാണ് . ഭാവനയെ കൂടാതെ അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കൂടാതെ രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 

നിഖിൽ ആന്റെണിയുടേതാണ് തിരക്കഥ. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം ഈ ഫോർ എന്റെർടൈമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു.
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ് – അജാസ് മുഹമ്മദ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി.ശങ്കർ.
കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺടോളർ – സഞ്ജു ജെ.

അതേസമയം, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തിയ സിനിമയായിരുന്നു ഭാവനയും ഷറഫുദീനും നായികാ നായകന്മാരായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’.

LEAVE A REPLY

Please enter your comment!
Please enter your name here