ഹൃദയം എനിക്ക് ഇഷ്ടപ്പെട്ടില്ല; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

0
528

നിക്ക് ഹൃദയത്തിന്റെ പല കാര്യങ്ങളും ക്രിഞ്ജ് ആണ്, പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. ‘ഹൃദയം’ എന്ന സിനിമ പലരും പറയുന്നതെന്താണെന്നു വച്ചാൽ ഒരു 18 -25 വയസ്സുള്ള പിള്ളേരുടെ അടുത്ത് പോയിട്ട് ഹൃദയം ഭയങ്കര ക്രിഞ്ജ് ആണെന്ന് പറഞ്ഞാൽ അവരെന്നെ അടിച്ചുകൊല്ലും എന്ന് ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുന എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

ധ്യാനിന്റെ വാക്കുകൾ…

“‘ഹൃദയം’ എന്ന സിനിമ പലരും പറയുന്നതെന്താണെന്നു വച്ചാൽ ഒരു 18 -25 വയസ്സുള്ള പിള്ളേരുടെ അടുത്ത് പോയിട്ട് ഹൃദയം ഭയങ്കര ക്രിഞ്ജ് ആണെന്ന് പറഞ്ഞാൽ അവരെന്നെ അടിച്ചുകൊല്ലും. 30 വയസ്സിന് മുകളിലുള്ള പലർക്കും ഹൃദയത്തിലെ പല സംഭവങ്ങളും ക്രിഞ്ജ് ആണ്. പക്ഷേ ഞാൻ മനസ്സിലാക്കിയത് എന്താണെന്നു വച്ചാൽ എന്റെ ഒക്കെ കാലത്ത് എനിക്കൊരു ക്ലാസ്സ്‌മേറ്റ്സോ ഹാപ്പി ഡേയ്‌സോ എനിക്ക് ആഘോഷിക്കാൻ ഒരു ക്യാംപസ് സിനിമ ഉണ്ടായിരുന്നു.

കൊറോണയ്ക്കു ശേഷം ഈ ജനറേഷന് ആഘോഷിക്കാൻ ഹൃദയം എന്ന സിനിമ മാത്രമേ ഉള്ളൂ, അപ്പോൾ അവർ അത് ആഘോഷിക്കുന്നു. എനിക്ക് ഹൃദയത്തിന്റെ പല കാര്യങ്ങളും ക്രിഞ്ജ് ആണ്, പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. ജനറേഷൻ ഗ്യാപ്പ് എന്നുള്ളത് വളരെ സത്യമാണ്, ആ ഗ്യാപ്പ് വന്നുകഴിഞ്ഞു. നമുക്ക് ആഘോഷിക്കാൻ അന്ന് സിനിമകൾ ഉണ്ടായിരുന്നതുകൊണ്ടും അതുവച്ചുനോക്കുമ്പോൾ ഇത് ഒരു സിനിമയല്ല. ഇവർ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യുന്ന ഇന്നത്തെ പുതുതലമുറയ്ക്ക് ഹൃദയം ഭയങ്കര കാര്യമാണ്, അവർക്കത് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ആർക്കെന്ത് ഇഷ്ടപ്പെടും എന്നതരത്തിൽ ഇപ്പോൾ വേർതിരിക്കേണ്ടിവരും. 18 -30 ന് ഇന്ന് മാസ്സ് ആയിട്ടുള്ള അങ്ങനത്തെ സിനിമകളോടാണ് ഇഷ്ടം. 30 -35 വയസ്സിന് മുകളിലുള്ളവർക്ക്‌ വേറെ തരത്തിലുള്ള സിനിമയാണ്.

പ്രേമം ഇഷ്ടപ്പെടാത്ത 35 വയസ്സിന് മുകളിലുള്ള നിരവധി ആളുകളുണ്ട്. അതുകൊണ്ടുതന്നെ അവരെല്ലാം ഒടിടിയിലേക്ക് മാറി. ഇനി ഈ 18 വയസ്സുള്ള പിള്ളേർ ഒരു പത്തുകൊല്ലം കഴിയുമ്പോൾ ആ സമയത്തുള്ള സിനിമകളും അവർക്ക് വർക്ക് ആവാതെ പോകും. ഇന്നത്തെ പ്രേക്ഷകർ എന്ന് പറയുന്നത് ചെറുപ്പക്കാരാണ്, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമ ഉണ്ടായില്ലെങ്കിൽ തീയേറ്ററിൽ ആളുകൾ ഉണ്ടാവില്ല” ധ്യാൻ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here