ആഗ്രഹമല്ല കൊതിയാണ് എനിക്കെന്ന് അര്‍ജ്ജുന്‍ അശോകന്‍. മമ്മൂക്കയുമായിട്ടുള്ള നിമിഷത്തെ കുറിച്ച് പങ്കുവെയ്ക്കുകയായിരുന്നു നടന്‍. തീപ്പൊരി ബെന്നിയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ പത്രസമ്മേളനത്തിലാണ് നടന്‍ മമ്മുട്ടിയെക്കുറിച്ച് പറഞ്ഞത്.
അര്‍ജ്ജുന്‍ അശോകന്റെ വാക്കുകള്‍…
ആ ഫോട്ടോ നോക്കിയാലറിയാം ഞാന്‍ ശരിക്കും 500 വോള്‍ട്ടിന്റെ ബള്‍ബ് പോലെയാണെന്ന്. അത് ആഗ്രഹമല്ല കൊതിയായിരുന്നു. ഭയങ്കര സ്വപ്‌നം നടന്നു. ആ സ്വപ്‌നം നടന്നു എന്നതിന്റെ മൊമന്റായിരുന്നു അത്. കുറെ വര്‍ഷത്തെ ഓണം അല്ലെങ്കില്‍ ഫെസ്റ്റിവല്‍ മമ്മൂക്കയുടെ കൂടെയോ, അല്ലെങ്കില്‍ ലാലേട്ടന്റെയോ കൂടെയോ ആഘോഷിക്കണമെന്ന്. ഞാനാണെങ്കില്‍ വലിയൊരു മമ്മൂക്ക ഫാനുംകൂടെയായിരുന്നു. കൊതി ഇരട്ടിപ്പിച്ചു.
അതേസമയം, അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ”തീപ്പൊരി ബെന്നി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സാധാരണ കര്‍ഷകരുടെ ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവവികാസങ്ങള്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കര്‍ഷക ഗ്രാമത്തില്‍ തീവ്രമായ ഇടതുപക്ഷ ചിന്താഗതി കൊണ്ടുനടക്കുന്ന വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബെന്നിയുടേയും ജീവിത സന്ദര്ഭങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ഒരു കുടുംബ പശ്ചാത്തലത്തില്‍ ”തീപ്പൊരി ബെന്നി എന്ന ചിത്രം ഒരുങ്ങുന്നത്.തനി നാട്ടിന്‍പുറത്തുകാരനായാണ് ചിത്രത്തില്‍ ബെന്നി എന്ന കഥാപാത്രത്തെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. ‘മിന്നല്‍ മുരളി’യിലൂടെ ശ്രദ്ധേയയായ നടിയാണ് ഫെമിന ജോര്‍ജ് . ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫെമിനയാണ്.
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ ഒക്കെ. ഈ സിനിമകള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ഒന്നിച്ചാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വഹിക്കുന്നത്.ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് .
സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അജയ് ഫ്രാന്‍സിസ് ജോര്‍ജാണ്.റുവൈസ് ഷെബിന്‍, ഷിബു ബെക്കര്‍, ഫൈസല്‍ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്‌സ് . ബെക്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സൂരജ് ഇ എസ്ആണ് . ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.