‘സംവിധാനം നിർത്തുന്നു, ഈ ഭാരം താങ്ങാനാവുന്നില്ല’ : സംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ

0
231

ൽക്കാലത്തേക്ക് സിനിമ സംവിധാനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുവ സംവിധായകനായ സഞ്ജിത് ചന്ദ്രസേനൻ. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സഞ്ജിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ എന്നിവരെ നായക കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’ എന്ന സിനിമയും കൂടാതെ ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കിയ ‘നമ്മുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രവും സംവിധാനം ചെയ്തത് സഞ്ജിത് ചന്ദ്രസേനൻ ആണ്. രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായതാണെങ്കിലും ഇവ രണ്ടും ഇതുവരെ പ്രദർശനത്തിനെത്തിയിട്ടില്ല.

വളരെ കഷ്ടപ്പെട്ടാണ് താൻ സിനിമ മേഖലയിലേക്ക് എത്തിയതെന്നും , സിനിമാ മേഖലയിൽ തനിക്ക് ആരുമില്ലെന്നും സംവിധായകൻ കുറിപ്പിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരുവർഷക്കാലമായി എന്ത്‌കൊണ്ടാണ് സിനിമ ചെയ്യാത്തതെന്നും, ചെയ്തു കഴിഞ്ഞ സിനിമകൾ എന്താണ് പ്രദർശനത്തിന് എത്താത്തതെന്നും ഉള്ള ചോദ്യങ്ങൾ താൻ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലെ കുറിപ്പ് ആരംഭിക്കുന്നത്. എന്നാൽ എന്തൊക്കെ പ്രശ്നമായാലും അതെല്ലാം തന്റെ മാത്രം പ്രശ്നങ്ങളായിക്കണ്ട് തൽക്കാലത്തേക്ക് സിനിമാ മേഖയിൽ നിന്ന് നിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇവിടെ വരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. എന്നാൽ ഈ മനസിൻറെ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല, ജീവിതത്തിൽ ഒരിക്കൽ തോറ്റു എന്ന് തോന്നിയപ്പോൾ ജീവിക്കണമെന്ന് തോന്നിയത് സിനിമയിൽ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കിയാണ്. ഈ സിനിമകൾ അടുത്ത് തന്നെ പ്രദർനത്തിനെത്തും’ എന്നാണ് സഞ്ജിത് പറഞ്ഞത്.

 

സണ്ണി വെയ്‌നും ധ്യാനും ഒരുമിച്ചെത്തുന്ന ‘ത്രയം’ എന്ന സിനിമ 2022 ഒക്ടോബറിൽ തീയേറ്ററിൽ എത്തുമെന്നായിരുന്നു പറഞ്ഞത്. ചിത്രം പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ചതാണ് എന്നൊരു പ്രത്യേകതകൂടിയുണ്ട് ഈ സിനിമയ്ക്ക്. നിരഞ്ജ്, മണിയൻപിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, ഡെയ്ൻ ഡേവിസ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ, ഷാലു റഹീം, എന്നീ താരങ്ങളും ഈ സിനിമയിൽ അണിനിരന്നിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് അരുൺ കെ ഗോപിനാഥാണ്.

 

‘നമുക്ക് കോടതിയിൽ കാണാം’ എന്ന ശ്രീനാഥ്‌ ഭാസിയുടെ സിനിമ ഒരുക്കിയത് എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേർന്നാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ആഷിക്ക് അക്ബർ അലിയാണ് . മിശ്രവിവാഹം ചെയ്ത ദമ്പതികൾക്ക് കുഞ്ഞുണ്ടായത്തിന് ശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന വളരെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

LEAVE A REPLY

Please enter your comment!
Please enter your name here