ആൻസൺ പോൾ, സ്മിനു സിജോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. ദീർഘനാൾ ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ഉബൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയാണ് സംവിധായകൻ ഉബൈനി.
ഉബൈനിയുടെ വാക്കുകൾ…
“ഞാൻ മിക്ക നിർമ്മാതാക്കളുടെ അടുത്ത് ചെല്ലുമ്പോഴേക്കും ഒരു കാര്യം പറയും, സാർ എന്നും പേയ്മെന്റ് സെറ്റിൽ ചെയ്യാൻ പറ്റുമോ, അപ്പോൾ മിക്ക ആളുകളും നീ ആരാ എന്നൊക്കെ ചോദിക്കും. കൺട്രോളർമാരാണെങ്കിലും നീ ആരാ അത് തീരുമാനിക്കാൻ, ആദ്യ പടത്തിൽ തന്നെ ഇങ്ങനെയാണോ പെരുമാറുന്നേ എന്നൊക്കെ ചോദിക്കും. എനിക്ക് എന്നെ സംബന്ധിച്ച് ഞാൻ സ്ക്രിപ്റ്റ് കോപ്പിയെടുത്ത് സിനിമയിൽ വന്നയാളാണ്, ക്ലാപ്പടിച്ച് വന്നയാളാണ്. ഒരുപാടുപേരുടെ വിഷമം കണ്ടിട്ടുണ്ട്, പ്രൊഡക്ഷനിൽ ജോലി ചെയ്തിട്ടുണ്ട് ഞാൻ പ്രൊഡ്യൂസറുടെ മാനേജർ ആയിട്ട് ജോലി ചെയ്തിട്ടുണ്ട് . ആ സമയങ്ങളിലെല്ലാം നമ്മൾ എല്ലവരെയും ഓരോ വീക്ഷണകോണിൽ കാണുമ്പോൾ പ്രത്യേകതയുണ്ട്. സാറിനോട് അത് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു കൃത്യമായിട്ട് അക്കൗണ്ട് നമ്പേഴ്സ് എല്ലാവരുടെയും വാങ്ങിച്ചു, 9 മണിക്ക് പാക്കപ്പ് ആണെങ്കിൽ 5 മണിക്ക് എല്ലാവരുടെയും അക്കൗണ്ട്സിൽ പൈസ വരും. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ പടം ഇത്രയും ഹാപ്പി ആയിട്ട് പോവില്ലായിരുന്നു”
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ആൻസൻ പോളും, അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരുന്നു. നാട്ടിൻപുറത്തെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ കൂടി എത്തിയിരിക്കുകയാണ്. പോസ്റ്ററിൽ ആൻസൺ പോളിന്റെയും മെറിൻ ഫിലിപ്പിന്റെ പ്രണയ മുഹൂർത്തമാണ് വരച്ചു കാണിച്ചിരിക്കുന്നത്. ലോകമെമ്പാടും ചിത്രം ഉടൻ തന്നെ ചിത്രം റിലീസ് ചെയ്യും.
ഒരു സാധാരണ കുടുംബത്തിലെ കളിയും ചിരിയും പ്രണയവും കോർത്തിണക്കിയ ‘റാഹേൽ മകൻ കോര’യുടെ ആദ്യത്തെ പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ ആരാധകർ വളരെയധികം ആകാംക്ഷയിലാണ്. എസ്.കെ.ജി ഫിലിംസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീർഘനാൾ ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിൻറെ ആദ്യ സ്വതന്ത്ര സംവിധാന സിനിമ കൂടിയാണിത്. ഷാജി കെ ജോർജ്ജാണ് നിർമ്മാണം. അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്.
ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂതാഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി. കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.