സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ടൈലറിംഗിന് പോയിട്ടുണ്ടെന്ന് ഷംസുദ്ധീന്‍ നെല്ലറ. മൂവീ വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ടൈലറിംഗ് പഠിക്കാന്‍ പോയതിനെക്കുറിച്ച് ഷംസുദ്ധീന്‍ മനസ് തുറന്നത്.
നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്‌സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്.
ഷംസുദ്ധീന്റെ വാക്കുകള്‍….
2008ലാണ് അഡ്രസ് എന്ന് ബ്രാന്‍ഡില്‍ മെന്‍സ് വെയര്‍ ആരംഭിച്ചത്. അതിന് മുമ്പ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൈത്തൊഴില്‍ പഠിച്ചിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തയ്യല്‍ പഠിക്കാന്‍ പോയത് കൊണ്ട് അങ്ങനെയൊരു അനുഭവവമുണ്ട്. എന്റെ ഉടുപ്പുകളൊക്കെ എനിക്ക് തയ്ക്കാന്‍ പറ്റിയിട്ടുണ്ട്. അതൊക്കെ എന്റെ മനസിലുണ്ട്. അതു കൊണ്ട് എന്തെങ്കിലും ബ്രാന്‍ഡ് തുടങ്ങണമെന്നുള്ള ആഗ്രഹം വന്നപ്പോള്‍ 2008ല്‍ അഡ്രസ് എന്ന ബ്രാന്‍ഡ് തുടങ്ങിയത്.

ടൈലറിംഗ് പഠിക്കണമെന്നുള്ള ആഗ്രഹം തോന്നുന്നത് പത്താംക്ലാസ് തോല്‍ക്കുമെന്ന് അറിയാമായിരുന്നത് കൊണ്ടാണ്. തോല്‍ക്കുന്ന സമയത്ത് എല്ലാവരും ടൈപ്പ് റൈറ്റിംഗിനോ, തയ്യലിനോ പോകും. അതുകൊണ്ടാണ് ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ടൈലറിംഗിന് പോയത്.
അതേസമയം, അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഞാന്‍ സിനിമ കാണാറുള്ളത്. 2018 സിനിമയുടെ അവസാന സിനിമ കണ്ടത്. അതിന് ശേഷം കണ്ടത് സുഡാനി ഫ്രം നൈജീരിയയാണ്. ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ പാട്ടാണ് വെയ്ക്കുന്നത്. എമിറേറ്റ്‌സില്‍ 10 സിനിമയുണ്ടാകും ആ സിനിമ വെച്ചു കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങിട്ടുണ്ടാകും. സിനിമയുടെ തുടക്കം കാണും സിനിമയുടെ അവസാനമാകുമ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും. പണ്ട് ബുക്ക് വായിക്കുമ്പോഴായിരുന്നു ഉറങ്ങിയിരുന്നത് ഇന്ന് സിനിമ കാണുമ്പോഴാണ് ഉറങ്ങുന്നത്.

അമേരിക്കയിലേക്ക് പോകുമ്പോള്‍ 15 മണിക്കൂറായിരിക്കും. അപ്പോള്‍ ഓഫീസ് ആവശ്യത്തിനുള്ള വര്‍ക്കുകളാണ് ഞാന്‍ ചെയ്യുന്നത്. എന്നിട്ട് പഴയ പാട്ടുകളൊക്കെ വെയ്ക്കും. പീര്‍ മുഹമ്മദ്, എരഞ്ഞോളി മുഹമ്മദ് എന്നിവരുടെ പാട്ടുകള്‍ ഞാന്‍ ഹെഡ് സെറ്റില്‍ കേള്‍ക്കും. പാട്ടുകള്‍ ഭയങ്കര ഇഷ്ടമാണ്. മുകേഷ്, കിഷോര്‍കുമാര്‍ എന്നിവരുടെ പാട്ടുകളാണ് എനിക്കിഷ്ടം. 2018 സിനിമ ഞാന്‍ നാട്ടിലായിരുന്നു കണ്ടത്. 2018 ന്റെ ദുബായിലെ ആഘോഷത്തിന് എന്നെ വിളിച്ചിരുന്നു. ഞാന്‍ അന്ന് നാട്ടിലായത് കൊണ്ട് എനിക്ക് വരാന്‍ സാധിച്ചില്ല. സിനിമ കണ്ടതിന് ശേഷം അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, സ്വന്തമായി ആദ്യമായി എടുത്ത വാഹനം അംബാസിഡറാണ്. 1994ല്‍ ആദ്യമായി ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോയപ്പോള്‍ എന്റെ ഒരാഗ്രഹമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ പോയപ്പോള്‍, നമ്മുടെ കഷ്ടപ്പാടിനിടയില്‍ നിന്നാണ് സ്വന്തമായി ഒരു അംബാസിഡര്‍ സ്വന്തമാക്കിയത്. കെഎല്‍ 43 ആണ് വണ്ടിയുടെ നമ്പര്‍. അതിന് ശേഷം സ്വന്തമാക്കിയത് മാരുതി 800 ആണ്. എനിക്ക് വണ്ടി ഭ്രാന്തില്ല. എനിക്ക് ഇവിടെയുള്ളത് ലെക്‌സസാണ്. 2008 മുതല്‍ ഈ വണ്ടിയാണ് ഉപയോഗിക്കുന്നത്.

