ചിറ്റയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അഞ്ജലി നായര്‍. ചിറ്റാ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി മൂവീവേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി സിദ്ധാര്‍ത്ഥിനെക്കുറിച്ച് പറഞ്ഞത്.
അഞ്ജലി നായരുടെ വാക്കുകള്‍….
ചിറ്റ സിനിമയുടെ പൂജ കഴിഞ്ഞ സമയത്തായിരുന്നു ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. വാവയും വെച്ചു കൊണ്ട് തന്നെ പളനി മധുരയിലും പോയി. ഭയങ്കര സൂക്ഷിച്ചിട്ടാണ് ചെയ്തത്. ഇവരുടെ വീട്ടിലെ കുട്ടി ഗര്‍ഭിണിയായതു പോലെയായിരുന്നു ഇവര്‍ സംരക്ഷിച്ചത്. പെങ്ങളെ പോലെയായിരുന്നു ഇവര്‍ സംരക്ഷിച്ചത്. അതില്‍ ഏറ്റവും വലിയ അനുഗ്രഹം ഈ സിനിമയില്‍ കഥാപാത്രംഗര്‍ഭിണിയാകുന്ന സീനുകളുണ്ടായിരുന്നു. അതു കൊണ്ട് എന്റെ യഥാര്‍ത്ഥ വയര്‍ വെച്ച് തന്നെയാണ് ചെയ്തത്.
അതേസമയം, ദൃശ്യം സിനിമ കണ്ടിട്ടാണ് ഇവര്‍ എന്നെ സമീപിച്ചതും അങ്ങനെ ചെന്നൈയില്‍ പോയി അവരുടെ സീന്‍സ് ഒക്കെ അഭിനയിച്ച് ഇവര്‍ക്ക് ഇഷ്ടമായി. അങ്ങനെ ഒരു ഗംഭീര സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഈ സിനിമയിലുട നീളമുള്ള മോളുടെ കഥാപാത്രത്തിന്റെ അമ്മയാണ് എന്റെ ഈ സിനിമയിലെ കഥാപാത്രം, അണ്ണി കഥാപാത്രമായിട്ടാണ്. ഒരു ചേച്ചിയെപ്പോലെ തന്നെ ട്രീറ്റ് ചെയ്യുന്ന അല്ലെങ്കില്‍ ഒരു അനിയനോടുള്ള സ്നേഹം കാണിക്കുന്ന ഒരു കഥാപാത്രമാണ്. അത് ഈ സിനിമയിലുടനീളം നന്നായി ചെയ്യാന്‍ പറ്റി എന്നുള്ളൊരു വിശ്വാസമുണ്ട്.
അതേസമയം, തമിഴ് നടന്‍ സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
സിനിമയുടെ മലയാളം ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ സിദ്ധാര്‍ഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്.
ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധായകന്‍. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. സെപ്തംബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
അതേസമയം, ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസ് ആണ്. കേരളത്തില്‍ ഈ സിനിമ ഗോകുലം മൂവീസ് റിലീസ് ചെയ്യുന്നത് ഗോകുലം ഗോപാലന്‍ സാര്‍ എനിക്ക് 100 ല്‍ 80 മാര്‍ക്ക് തന്നപോലെയാണ്. കാരണം അദ്ദേഹം എല്ലാ പടവും കേരളത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇവര്‍ ‘ചിറ്റ’ എന്ന സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞത്, ‘ഇതുപോലെയൊരു സിനിമ ഞാന്‍ കണ്ടിട്ടില്ല, കേരളത്തില്‍ വലിയ ഹിറ്റാകും’ എന്ന്.
സിനിമ നല്ലതാണെങ്കില്‍ ഹിറ്റാകും, പക്ഷേ അത് മറികടന്ന് സിനിമ സൂപ്പര്‍ഹിറ്റാകാനുള്ള കാരണം എന്താണെന്നു വച്ചാല്‍ ഒരു കുടുംബം ഈ സിനിമ കണ്ടാല്‍ അത് അവര്‍ക്ക് ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും. സമൂഹത്തിലെ കുടുംബബന്ധങ്ങള്‍ ഈ പടത്തില്‍ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കിയിരുന്നു.