ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ : ‘ഇടീം മിന്നലും’ ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്റർ

0
74

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ മുഴുവനായും തമാശക്ക് പ്രാധാന്യം നൽകി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രമാണ് ഇടീം മിന്നലും. അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് നടൻ ജയസൂര്യ. ‘ഇടീം മിന്നലും’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

 

View this post on Instagram

 

A post shared by Abaam Movies (@abaam_movies)

വളരെനാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഇടീം മിന്നലിനും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിലെ മനോഹരങ്ങളായ ​ഗാനങ്ങൾ പാടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് മാസം തിയേറ്ററുകളിൽ എത്തും.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പി ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി എത്തുന്നത് അമീർ കൊച്ചിൻ ആണ്. ചിത്രത്തി​ന്റെ എഡിറ്റിം​ഗ് സിയാൻ ശ്രീകാന്ത് ആണ് നിർവ്വഹിക്കുന്നത് . ലൈൻ പ്രൊഡ്യൂസർ ആയി എത്തുന്നത് ടി.എം റഫീക്, ചിത്രത്തി​ന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രജീഷ് പ്രഭാസൻ, കലാസംവിധാനം നിർവ്വഹിക്കുന്നത് അജയ് ജി അമ്പലത്തറ, മേക്കപ്പ് കെെകാര്യം ചെയ്യുന്നത് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ ആയി എത്തുന്നത് അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് ആയി സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത് ഗ്രാഷ് പി.ജി, സുഹൈൽ എന്നിവർ. വി.എഫ്.എക്സ് കെെകാര്യം ചെയ്തിരിക്കുന്നത് റോബിൻ അലക്സ്, സ്റ്റിൽസ് എടുത്തിരിക്കുന്നത് ദേവരാജ് ദേവൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് എല്ലാം മാജിക് മൊമൻ്റ്സ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here